Pages

Friday, April 1, 2011

മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—03



Click here for pdf download

ഓംനമോഭഗവതേവാസുദേവായ.

മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—03

മഹാഭാരതയുദ്ധം ആരംഭിക്കുന്നസമയത്ത്‚ “അങ്ങയുടെ ശിഷ്യനായ ധൃഷ്ടദ്യുമ്ന൯അങ്ങക്കെതിരെ യുദ്ധംചെയ്യുവാ൯ നിലയുറപ്പിച്ചതു കാണുന്നില്ലേ?” എന്ന ദുര്യോധനന്റെ കുറ്റപ്പെടുത്തലുകേട്ട ദ്രോണാചാര്യ൪ ചിന്തിച്ചു;

ത്രേതായുഗത്തിന്റെയുംദ്വാപരയുഗത്തിന്റെയും സന്ധിയില് ഭാ൪ഗ്ഗവരാമ൯ ഭാരതംമുഴു൯ ഇരപത്തിയൊന്നാവൃത്തി ചുറ്റിസഞ്ചരിച്ച്ദുഷ്ടന്മാരായ ക്ഷത്രിയന്മാരെ ഒന്നടങ്കം കൊന്നൊടുക്കിഅവരുടെ രക്തംകൊണ്ടുണ്ടായ അഞ്ചുതീ൪ത്ഥസ്ഥാനങ്ങളില് ത൪പ്പണംചെയ്ത്പിതൃക്കളെ സന്തോഷിപ്പിച്ച്തന്റെ ഹിംസാദോഷത്തെ ഇല്ലാതാക്കിയതുമുതല്, പവിത്രമായിതീ൪ന്ന സമന്തകതീ൪ത്ഥമെന്ന ഈ പുണ്യഭൂമിയില്അസുരാംശങ്ങളായി പിറന്ന കൗരവ൪ക്കുവേണ്ടിദേവാംശങ്ങളായി പിറന്ന പാണ്ഡവ൪ക്കെതിരെ‚ 1,09,350കാലാളും‚ 65,610കുതിരയും‚ 21,870ആനയും‚ 21,870തേരുമുള്ള ഈ അക്ഷൗഹിണിപ്പടയൊരുക്കിധ൪മ്മയുദ്ധത്തിനൊരുങ്ങിനില്ക്കുന്ന ഞാ൯ ധ൪മ്മത്തിന്റെ പക്ഷത്തോ? അധ൪മ്മത്തിന്റെ പക്ഷത്തൊ? ദുര്യോധന൯ ചെയ്യുന്നത് അധ൪മ്മമാണെങ്കിലും രാജാവിന്റെ സേവകനായ താ൯ രാജാവിന്റെ പക്ഷത്തുനില്ക്കുകയെന്നതാണ് തന്റെ ധ൪മ്മം. കൗരവപ്പടയുടെ സ൪വ്വസൈന്യാധിപനായി വാഴിയ്ക്കപ്പെട്ട ഭീഷ്മപിതാമഹ൯ ചിന്തിച്ചതും ഇപ്രകാരംതന്നെ ആയിരിയ്ക്കാം. ആത്യന്തികമായ സത്ത്തിന്റെ വിജയത്തിനായിഅധ൪മ്മത്തിന്റെ പക്ഷംചേ൪ന്നുകൊണ്ടുള്ള തന്റെ ഈ ആത്മഹത്യയാണ് തന്റെ നിയതമായ ക൪മ്മമെങ്കില് അതങ്ങിനെ അല്ലാതാക്കുവാ൯ തനിക്കെങ്ങിനെ സാധിയ്ക്കും?

അധ൪മ്മമായ പ്രവൃത്തിഅതെത്രതന്നെ നിസ്സാരമായാലുംഎത്രതന്നെ ചെറിയ ജീവിയോടു ചെയ്യുന്നതായാലുംഅത് പാപമാണെന്നും പാപം ചെയ്താല് ദുഃഖിയ്ക്കേണ്ടി വരുമെന്നുംഅറിവില്ലാതെ ചെയ്യുന്ന പാപങ്ങള് സല്ക്ക൪മ്മങ്ങളാകുന്ന ക൪മ്മങ്ങളെക്കൊണ്ട് പരിഹരിയ്ക്കാമെന്നുംആ പരിഹാരക൪മ്മങ്ങള് ഗുരുമുഖേന അറിയേണ്ടതണെന്നുമുള്ള തത്വത്തെ ഉദ്ഖോഷിക്കുന്ന ജനമേജയരാജാവിന്റെ സ൪പ്പസത്രകഥയുംഉപകഥകളും ഇവനോടൊന്നുപദേശിച്ചുകൊടുത്താലൊ എന്ന് ദുര്യോധനന്റെ ഗുരുവായ ദ്രോണ൪വിചാരിച്ചരിയ്ക്കാം.

ഗരുവിനെ പ്രീതിപ്പെടുത്തുവാ൯വേണ്ടി ശിഷ്യന്മാ൪ എന്തെല്ലാം ത്യഗങ്ങളെയാണ് അനുഷ്ടിക്കുന്നത്! ജലംമാത്രം ആഹാരമാക്കി കഠിന തപസ്സനുഷ്ടിക്കുന്ന ധൌമ്യനെന്ന മഹ൪ഷിയുടെ മൂന്നു ശിഷ്യന്മരില് ഒരുവനായ ആരുണിയോട്‚ ‘വരമ്പുപൊട്ടി പാടത്തു വെള്ളംകയറുന്നതു തടഞ്ഞുനി൪ത്തിയിട്ടു വരുഎന്ന് ഗുരു പറഞ്ഞയച്ചപ്പോള്ശക്തമായൊഴുകിച്ചാടുന്ന ജലപ്രവാഹം തടഞ്ഞു നി൪ത്താ൯ ആരുണി ശ്രമിച്ചട്ടും സഫലമാകുന്നില്ല എന്നുവന്നപ്പോള്ഗുരുപ്രീതക്കുവേണ്ടി തന്റെ ജീവനെപ്പോലും പണയപ്പെടുത്തിഭയങ്കരമായ മഴയും കുളിരും സഹിച്ച്വരമ്പോടുചേ൪ന്ന് വെള്ളച്ചട്ടത്തിനെതിരെ ഒരു വരമ്പായികിടന്ന് ജലപ്രവാഹത്തെ നിയന്ത്രിച്ചു. കുറച്ചു നേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്ന ശിഷ്യനെ അന്വേഷിച്ചുചെന്ന ഗുരു ശഷ്യന്റെ പ്രവൃത്തിയില് അതീവ സന്തുഷ്ടനാവുകയും

തന്റെവിളികേട്ടപ്പോള് വെള്ളത്തെ മുറിച്ചെഴുനേറ്റതുകൊണ്ട് ഉദ്ദാളകനെന്ന പേരില് പ്രസിദ്ധനാകട്ടെയെന്നുംഗുരുവചനത്തെ വേണ്ടതുപോലെ മാനിച്ചതുകൊണ്ട് എല്ലാ വേദങ്ങളുംധ൪മ്മശാസ്ത്രങ്ങളും നിന്നില് പ്രകശിക്കട്ടെയെന്നും അനുഗ്രഹിച്ചു. തന്റെ ശിഷ്യനായ ദുര്യോധനനിതാ••• ഗുരുവായ തന്നെ കുറ്റപ്പെടുത്തുന്നു.

ഉപന്യുവെന്ന ശിഷ്യനെ ധൌമ്യ൯ ഏല്പ്പച്ച ജോലി പശുവിനെ മേയ്ക്കലാണ്. പക്ഷെ ഉപമന്യുവിന്റെ ഉച്ചഭക്ഷണം ഒന്നൊന്നായി ഗുരു മുടക്കിയപ്പോള്ഗത്യന്തരമില്ലതെ അവിടെയുണ്ടായിരുന്ന എരിക്കിന്റെ ഇലകള്തിന്ന് ഉപമന്യു വയറുനിറക്കുകയുംഅതിന്റെ ഉഷ്ണം ദേഹത്തുബാധിച്ച്

കണ്ണുകളുടെ കഴ്ചനശിച്ച് ഒരു പൊട്ടകിണറ്റില് വീണു. ശിഷ്യനെ അന്വേഷിച്ചുവന്ന ഗുരു വിവരങ്ങള് ധരിച്ചപ്പോള് ശിഷ്യനെക്കൊണ്ട് അശ്വനീദേവന്മാരെ സുതിപ്പിച്ച് അവരൂടെ അനുഗ്രഹത്താല് കാഴ്ചശക്തി തിരിച്ചുനല്കി. താ൯ ശിഷ്യനോട് ഇത്രമാത്രം നി൪ദ്ദയത കാട്ടിയിട്ടുംഅവന്റെ ഗുരുഭക്തിക്കുകുറവുണ്ടായില്ല എന്നു മനസ്സിലാക്കിയ ധൌമ്യ൯ നിനക്കെല്ലാശ്രേയസ്സുകളുമുണ്ടാവട്ടെ എന്നുംഎല്ലാവേദങ്ങളുംശാസ്ത്രങ്ങളും നിന്നില് പ്രകാശിക്കട്ടെഎന്നും അനഗ്രഹിച്ചു. തന്റെ ശിഷ്യനായ ദുര്യോധനനെ ശപിക്കുകയല്ലെ വേണ്ടത്?

ധൌമ്യന്റെ മൂന്നാമത്ത ശിഷ്യനായ വേദനു കൊടുടുത്തത് വീട്ടുപണികള്ചെയ്ത് ഗുരുവിനെ ശുശ്രൂഷിക്കുക എന്ന ജോലിയാണ്. വേദനും എല്ലാ പ്രതികൂലസാഹചര്യങ്ങളെയുംകഷ്ടപ്പാടുകളെയും സഹിച്ചുകൊണ്ട് ഗുരുശുശ്രൂഷചെയ്യുകയും ചെയ്തു. സന്തുഷ്ടനായ ധൌമ്യ൯ വേദനെയും അനഗ്രഹിച്ച് സ൪വ്വജ്ഞനായി പറഞ്ഞയച്ചു. അനന്തരംവിവഹംകഴിച്ചു ഗൃഹസ്ഥനായിതീ൪ന്ന വേദബ്രാഹ്മണനും മൂന്നു ശിഷ്യന്മാരുണ്ടായി. തന്റെ ശിഷ്യന്മാ൪ ഗുരുകുലവാസത്തിന്റെ ക്ളേശം അനുഭവിക്കാ൯ ഇടയാകരുത് എന്നു മു൯കൂട്ടി തീരുമാനിച്ച വേദബ്രാഹ്മണ൯ശിഷ്യന്മരെ യാതൊരു ജോലിയും ഏല്പ്പിച്ചില്ല. ആഹാരം കഴിക്കലുംപഠിത്തവും മാത്രമായി അവ൪ വേദന്റെഗൃഹത്തില് സുഖമായി കഴിഞ്ഞു. അങ്ങിനെയിരിക്കെജനമേജയരാജാവ് വേദബ്രാഹ്മണനെ ഒരു യാഗത്തിനായി കൂട്ടിക്കൊണ്ടുപോയപ്പോള്ഉത്തങ്കനെന്ന ശിഷ്യനെയാണ് വേദ൯ ഗൃഹകാര്യങ്ങളെല്ലാം ഏല്പിച്ചത്. വേദബ്രാഹ്മണ൯ പോയതിനുശേഷം ഗൃഹിണി ഋതുമതിയായിഋതുസ്നാനം കഴിഞ്ഞപ്പോള്ഗൃഹസ്ഥ൯ ഇല്ലാത്തതുകൊണ്ട്ഋതു വന്ധ്യയായിപ്പോവാതിരിക്കാ൯വേണ്ടി ഗൃഹിണിയില് ഉത്തങ്ക൯ ഗ൪ഭധാരണം നടത്തണമെന്നാവശ്യപ്പെട്ടപ്പോള്അത് അധ൪മ്മമാണ് എന്നുപറഞ്ഞ് ഉത്തങ്ക൯ നിരാകരിക്കുയുണ്ടായി. യാഗംകഴിഞ്ഞു മടങ്ങിവന്ന വേദ൯വ൪ത്തമാനങ്ങളെല്ലാമറിഞ്ഞപ്പോള്ഉത്തങ്കനില് അതീവ സന്തുഷ്ടനാവുകയും‚ ‘എല്ലാ വിദ്യകളും അങ്ങയില് പ്രകാശിക്കട്ടെഎന്നുപറഞ്ഞ് അനുഗ്രഹിച്ച് സ്വഗൃഹത്തില്മടങ്ങി പ്പൊയ്ക്കൊള്ളുവാ൯ അനുവാദം കൊടുത്തു. ഗുരുദക്ഷിണയായി എന്തെങ്കിലും സ്വീകരിക്കണമെന്നുപറഞ്ഞ ഉത്തങ്കനോട്തനിക്കൊന്നും ആവശ്യമില്ലന്നുംനി൪ബന്ധമാണെങ്കില് ഗൃഹണിക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില് കൊടുത്തുകൊള്ളുവാ൯ അനുവദിക്കുകയും ചെയ്തു. “പൌഷ്യനെന്ന രാജാവിന്റെ രാജ്ഞിയുടെ ക൪ണ്ണാഭരണങ്ങള് തനിക്കുവേണമെന്നും നാലുദിവസങ്ങള്ക്കുശേഷം നടക്കുന്ന ബ്രാഹ്മണഭോജനത്തിന് ആഹാരം വിളമ്പുമ്പോള് ആ ആഭരണങ്ങള്ധരിക്കുവാ൯ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഉത്തങ്ക൯ ഉടനെതന്നെ പൌഷ്യമഹാരാജാവിന്റെ അരമനയിലേക്കുയത്രയായി. വഴിക്കുവച്ച് കാളപ്പുറത്തിരുന്ന ഒരു വലിയമനുഷ്യന്റെ ആജ്ഞപ്രകാരംആ കാളയുട ചാണകവുംമൂത്രവും കുറച്ചാഹരിച്ചശേഷം വയ്കഴുകി ശുദ്ധിവരുത്തി അരമനയില്ചെന്ന് രാജാവിനോട് തനിക്കു ഗുരുദക്ഷിണയി കൊടുക്കുവാ൯വേണ്ടി രാജ്ഞിയുടെ ക൪ണ്ണാഭരണങ്ങള് ദാനമായി ചോദിക്കുകയുംരാജ്ഞി സന്തോപൂ൪വ്വം അവ ഉത്തങ്കനു കൊടുക്കുകയും ചെയ്തു. ‘നാഗരാജാവായ തക്ഷകന് ഈ ആഭരണങ്ങളില് ആഗ്രഹമുണ്ടെന്നുംഅതുകൊണ്ട് ഒന്നു സൂക്ഷിക്കുന്നതു നന്നായിരിക്കുമെന്നുസൂചിപ്പിക്കുകയും ചെയ്തു.

ഉത്തങ്ക൯ ഗുരുഗൃഹത്തിലേക്കു മടങ്ങുന്ന വഴിയില്തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടുവന്ന നഗ്നനായ ഒരു കപടഭിക്ഷു (പാഖണ്ഡഭിക്ഷു)വിനെ കണ്ടതുകൊണ്ട്ഒന്നു ശുദ്ധിവരുത്താമെന്നു കരുതികുണ്ഡലങ്ങള് കരയ്ക്കുവച്ച് കുളത്തിലേക്കിറങ്ങിയ തക്കംനോക്കി പാഖണ്ഡ൯ ക൪ണ്ണാഭരണങ്ങള് എടുത്ത് തക്ഷകനെ ഏല്പിയ്ക്കുകയുംതക്ഷക൯ ഒരു മാളത്തിലൂടെ നഗലോകത്തേയയ്ക്ക് പോവുകയും ചെയതു. ഉത്തങ്ക൯ ഒരു വടിയെടുത്ത് തക്ഷക൯ ഇഴഞ്ഞിറങ്ങിയ മാളത്തെ കുഴിക്കുവാ൯ തുടങ്ങിയപ്പോള്ഇന്ദ്ര൯ തന്റെ വജ്റായുധത്തെ ഉത്തങ്കന്റെ സഹായത്തിനയച്ചുകൊടുക്കുകയും

ക്ഷണനേരംകൊണ്ട് ഉത്തങ്ക൯ നാഗലോകത്തില് പ്രവേശിയ്ക്കുകയും ചെയ്തു. തക്ഷകനെ തിരഞ്ഞുനടന്ന ഉത്തങ്ക൯ കണ്ടത്വെളുത്തതുംകറുത്തതുമായ നൂലുകള് കൂട്ടിയോജിപ്പിച്ച് വസ്ത്രം നെയ്യുന്ന രണ്ടുസ്ത്രീകളെ ആണ്. പന്ത്രണ്ടഴികളുള്ള ചക്രം ഘടിപ്പിച്ച ആ നെയ്ത്തെന്ത്രം ആറുപേരാണ്തിരിച്ചുകൊണ്ടിരിക്കുന്നത്. അടുത്തുതന്നെ ഒരു പുരുഷനുംമനോഹരമായ ഒരു കുതിരയും നില്ക്കുന്നു. കാര്യമൊന്നും മനസ്സിലായില്ലെങ്കിലുംഉത്തങ്ക൯ അവരെ സ്തുതിച്ചപ്പോള്ആ പുരുഷ൯ ഉത്തങ്കന്റെ ആവശ്യം ആരായുകയുംആ പുരുഷന്റെ നി൪ദ്ദേശപ്രകാരം ഉത്തങ്ക൯ ആകുതിരയുടെ ഗുദത്തില്കൂടി ഊതിയമാത്രയില്കുതിരയുടെ സകലസ്രോതസ്സുകളില്കൂടി ധാരാളം പുകയോടുകൂടിയ അഗ്നിജ്വാലകള് പുറപ്പെടുകയുംനാഗലോകം ദഹിക്ക൯തുടങ്ങുകയും ചെയ്തപ്പോള്തക്ഷക൯ ഭയപ്പെട്ട് വേഗത്തില് കുണ്ഡലങ്ങള് ഉത്തങ്കനെ തിരിച്ചേല്പിച്ചു. നാലാംദിവസമായി; ദൂരത്തുള്ള ഗുരുഗൃഹത്തില് പെട്ടന്നെങ്ങിനെ എത്തിചേരുമെന്നാലോചിച്ചു വിഷമിച്ചു നിന്നപ്പോള്വീണ്ടും ആപുരുഷന്റെ നി൪ദ്ദേശപ്രകാരം ഉത്തങ്ക൯ കുതിരപ്പുറത്തുകയറുകയുംക്ഷണനേരംകൊണ്ട് ഗുരുഗൃഹത്തിലെത്തിച്ചേരുകയുംഗുരുപത്നിക്ക് ഗുരുദക്ഷിണ സമ൪പ്പക്കുകയുംചെയ്തു. അനന്തരം ഗുരുവിനോട്നടന്ന സംഭവങ്ങളെല്ലാം വ്യക്തമാക്കിഅതിന്റെയെല്ലാം തത്വമെന്താണെന്നുദ്ബോധിപ്പിക്കണമെന്നപേക്ഷിച്ചപ്പോള്വേദബ്രാഹ്മണ൯ പറഞ്ഞു; “വത്സാഉത്തങ്കനീ ആദ്യം കണ്ട പുരുഷ൯ ഇന്ദ്രനുംകാള ഐരാവതവുമാണ്. നീ കഴിച്ച കാളച്ചാണകം അമൃതാണ്. ഇന്ദ്ര൯ എന്റെ ഇഷ്ടനായതുകൊണ്ട് നിന്നോട് ദയ കാണിച്ചതാണ്. നാഗലോകത്തുകണ്ട സ്ത്രീകള് ധാതാവുംവിധാതാവുമാണ്. വെളുത്തതും കറുത്തതുമായ നൂലുകള് പകലുംരാത്രിയുമാണ്. പന്ത്രണ്ടഴികളുള്ള ചക്രം സംവത്സരവുംഅതുകറക്കുന്ന ആറുപേര് ഋതുക്കളുമാണ്. അവിടെകണ്ട പുരുഷ൯ മഴയുടെ ദേവനാണ് (പ൪ജ്ജന്യ൯). കുതിര അഗ്നിയിണ്. ഈ ദേവന്മാരൊക്കെ അനുഗ്രഹിച്ചതുകൊണ്ടാണ് നിനക്ക് തക്ഷകനെ ജയിച്ച് ഈ മഹല്ക്കാര്യം സാധിക്കുവാ൯ കഴിഞ്ഞത്എന്നുപറഞ്ഞ് എല്ലാ ശ്രേയസ്സുകളുമുണ്ടാകട്ടെ എന്നനുഗ്രഹിച്ച് ഉത്തങ്കനെ സ്വഗൃഹത്തിലേക്കുയാത്രയാക്കി. ഗുരുവായ തന്നെക്കൊണ്ട് അധ൪മ്മംചെയ്യിക്കുന്ന ദുര്യോധനനെ ദേവന്മാ൪ അനുഗ്രഹിക്കുകയല്ലശപിക്കുകയായിരിക്കും ചെയ്യുക; ദ്രോണ൪ ചിന്തിച്ചു.

ഗുരുകാര്യത്തിനുവേണ്ടി പ്രവ൪ത്തിച്ച നിരപരാധിയായ തന്നെകാരംകൂടാതെ ബുദ്ധിമുട്ടിച്ച തക്ഷകനെ ഒരു പാഠം പഠിപ്പിക്കണമെന്നു നിശ്ചയിച്ച ഉത്തങ്ക൯തക്ഷകനാല്കൊല്ലപ്പെട്ട പരീക്ഷിത്തുരാജാവിന്റെ മകനായ ജനമേജയരാജാവിനെ ചെന്നു കാണുകയും‚ “അങ്ങയുടെ അച്ഛനോട് മനപ്പൂ൪വ്വം അപരാധം ചെയ്ത തക്ഷകനോട്പ്രതികാരം ചെയ്യേണ്ടതാണ്ക്ഷത്രിയക൪മ്മമെന്നും‚ “അതങ്ങുചെയ്ട്ടില്ലഎന്നുംപറഞ്ഞ് ജനമേജയന്റെ ധ൪മ്മലോപത്തെ ശക്തിയായി ആക്ഷേപിക്കുകയും‚ “അങ്ങനെ ചെയ്യാതിരിക്കുന്നത് അങ്ങയുടെ ക്ഷാത്രത്തിനുകുറവാണ്എന്നും‚ “അതുകൊണ്ട് സ൪പ്പയാഗംനടത്തി തക്ഷകനടക്കം സ൪വ്വനാഗങ്ങളെയും ഹോമാഗ്നിയില് ആഹൂതിചെയ്യണംഎന്നുമൊക്കെ ഉത്തങ്ക൯ പറഞ്ഞതു ശരിയാണെന്നുതോന്നിയ ജനമേജയരാജാവും സഹോദരന്മാരുംതങ്ങളുടെ അച്ഛന്റെ മരണകാരണമായവരോടുള്ള പ്രതികാരമായിട്ടാണല്ലോ; വളരെ കൊല്ലങ്ങളെക്കൊണ്ടവസാനിക്കുന്നതായ സ൪പ്പസത്രം നടത്തിയത്. തന്റെ ശിഷ്യനായ ദുര്യോധന൯ ഏതുധ൪മ്മപാലനത്തിനുവേണ്ടിയാണ് ഗുരുവായ തന്നെക്കൊണ്ടിതൊക്കെ ചെയ്യിക്കുന്നത്? ‘ബ്രാഹ്മണന്റെ ഹൃദയം വെണ്ണയുംവാക്കുവജ്റവുമാണ്’; അതുകൊണ്ടാണല്ലോ അധ൪മ്മമെന്നറിഞ്ഞിട്ടും താ൯ ഇവന്റെകൂടെ നില്ക്കുന്നത്. പക്ഷെ ക്ഷത്രിയന്റെ വാക്കു വെണ്ണയും ഹൃദയം വജ്റവുമാണ്’. അതുകൊണ്ടാണല്ലോ സ൪വ്വനാശത്തിനായുള്ള ഈ യുദ്ധത്തിനുവേണ്ടി ഇവ൯ കോപ്പുകൂട്ടുന്നതും!

തുടരും...

(അക്ഷരതെറ്റുകളുണ്ടെങ്കില് ചൂണ്ടിക്കാണിക്കുവാ൯ താല്പര്യപ്പെടുന്നു.)

0 comments:

Post a Comment