Monday, April 11, 2011
മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—05
Sunday, April 3, 2011
മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—04
ഓം‚ നമോ‚ ഭഗവതേ‚ വാസുദേവായ.
മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—04
മഹാഭാരതയുദ്ധം ആരംഭിക്കുന്നസമയത്ത്‚ “അങ്ങയുടെ ശിഷ്യനായ ധൃഷ്ടദ്യുമ്ന൯‚ അങ്ങക്കെതിരെ യുദ്ധംചെയ്യുവാ൯ നിലയുറപ്പിച്ചതു കാണുന്നില്ലേ?” എന്ന ദുര്യോധനന്റെ കുറ്റപ്പെടുത്തലുകേട്ട ദ്രോണാചാര്യ൪ ചിന്തിച്ചു;
ഖഗമ൯ എന്ന സുഹൃത്തിന്റെ ശാപത്താല്‍‚ വിഷമില്ലാത്ത സ൪പ്പമായിതീ൪ന്ന (ചേര) ‘സഹസ്രവാത്തെ’ന്നു പേരായ ഒരു താപസ൯‚ ഭാ൪ഗ്ഗവ വംശത്തിലെ നാലാം തലമുറക്കാരനായ ‘തരു’വിനെ കണ്ടുമുട്ടുകയും‚ ത൯മൂലം ശാപമോചിതനായിത്തീരുകയും ചെയ്ത വേളയില്‍‚ സ൪പ്പമായിരുന്ന തന്നെ തല്ലിക്കൊല്ലുവാനൊരുമ്പെട്ട തരുവിനോടു പറഞ്ഞ വാക്കുകള് ദ്രോണാചാര്യ൪ ഓ൪ത്തുപോയി. “എല്ലാ ജീവികള്‍ക്കും‚ ബ്രാഹ്മണനു പ്രത്യേകിച്ചും‚ അഹിംസയാണ് എല്ലാറ്റലുംവച്ച് ശ്രേഷ്ഠമായ ധ൪മ്മം. അതിനാല് ഒരു ജീവിയേയും ഹിംസിക്കരുത്. ജീവനെ രെക്ഷിക്കലാണ്‚ ഹിംസിക്കല്ല ബ്രാഹ്മണന്റെ ധ൪മ്മം. ജനമേജയന്റെ സ൪പ്പയാഗത്തില് ധ൪മ്മനിരതനും വേദജ്ഞനുമായ ആസ്തികബ്രഹ്മണനാണല്ലോ സ൪പ്പങ്ങളെയൊക്കെ രക്ഷിച്ചത്.” തരുവിന് സ൪പ്പങ്ങളോട് വൈരാഗ്യമുണ്ടാകുവാ൯ തക്കതായ കാര്യങ്ങളും ഉണ്ടായിരുന്നല്ലോ. തരുവുമായി വിവാഹംനടത്തുവാ൯ തീരുമാനിച്ചിരുന്ന‚ സ്ഥുലകേശനെന്ന ഋഷിയുടെ വള൪ത്തുമകളും‚ വിശ്വാവസുവെന്ന ഗന്ധ൪വ്വരാജാവിന് മേനകയില് പിറന്നതുമായ പ്രമദ്വര എന്ന കന്യക സ൪പ്പവിഷമേറ്റു മരിച്ചപ്പോള്‍‚ അവളുടെ പുന൪ജന്മത്തിനായി തന്റെ ആയുസ്സിന്റെ ഒരംശമാണല്ലോ തരു നഷ്ടമാക്കിയത്. അതുതന്നെയാണ് ഭ൪ഗ്ഗവവംശത്തിലെ‚ ബ്രാഹ്മണരുടെ മഹത്വവും. ബ്രഹ്മസങ്കല്പത്താല്‚ വരുണന്റെ യാഗശാലയിലെ അഗ്നികുണ്ഡത്തില്നിന്നു ജാതനായ ‘ഭൃഗുമഹ൪ഷി’യില്നിന്നാണല്ലോ‚ ഭാ൪ഗ്ഗവവംശത്തിന്റെ തുടക്കം. ‘സ൪വ്വവും ഭക്ഷിക്കുന്നവനായിത്തീരട്ടെ’ എന്ന് അഗ്നിയെപോലും ശപിക്കുവാ൯പോന്ന ശക്തിയുള്ള ഭൃഗുമഹ൪ഷിയില്നിന്നാരംഭിച്ച ഭാ൪ഗ്ഗവവംശജനായ തരുവിതാ••• കേവലം ഒരു ചേരയുടെ ധ൪മ്മോപദേശത്തെ കേള്‍ക്കുകയും‚ അനുസരിക്കുകയും ചെയ്യുന്നു.
അതുപോലെതന്നെ‚ ജരല്കാരു എന്ന ബ്രാഹ്മണന്റെ പുത്രനായ ‘ആസ്തികനാ’ണല്ലോ; സ്വന്തം അമ്മയായ കദ്രുവിന്റെ ശാപത്താല്‍‚ ജനമജയരാജാവിന്റെ സ൪പ്പയാഗാഗ്നിയില് വീണുമരിച്ചുകൊണ്ടിരുന്ന നാഗങ്ങളെ രക്ഷിച്ചത്. കദ്രുവിന്റെ സപത്നികുടിയായ (കശ്യപമഹ൪ഷിയുടെ ഭാര്യമാരായിന്നല്ലോ‚ ദക്ഷപുത്രിമാരായ കദ്രു‚ വിനത എന്ന സഹോദരിമാ൪) സഹോദരി വിനതയോട്‚ ഉച്ചൈശ്രവസ്സെന്ന വെളുത്ത കുതിര (പാലാഴിമഥനംനടന്നപ്പോളുണ്ടായത്) യുടെ വാലുകറത്തതാണെന്ന നുണപറഞ്ഞ് വാതുവച്ച് തന്റെ അനുജത്തിയെ ദാസിയാക്കുവാ൯വേണ്ടിയുള്ള തന്ത്രം വിജയിപ്പിക്കുന്നതിനായി‚ മക്കളായ നാഗങ്ങളോട് ആ കുതിരയുടെ വാലില്ചുറ്റിക്കിടന്ന് വെളുത്തവാല്കറുത്തതായി തോന്നിപ്പിക്കണം എന്നുപറഞ്ഞ അധ൪മ്മത്തിനു കൂട്ടുനില്ക്കാതിരുന്ന ധാ൪മ്മികളായ ഏതാനും നാഗങ്ങളെയാണല്ലോ; “ജനമേജയന്റെ യാഗാഗ്നിയില് വീണുമരിക്കാനിടയകട്ടെ” എന്നുശപിച്ചത്. ജരല്കാരു എന്നബ്രാഹ്മണന്‚ വാസുകിയുടെ മകളായ ജരല്കാരു എന്നുതന്നെ പേരായ ഭാര്യയില് ജനിച്ച ആസ്തികബ്രാഹ്മണ൯ നി൪വ്വഹിച്ചത്‚ അധ൪മ്മത്തിനു കൂട്ടുനില്ക്കാത്തവരെ ആപത്തില്നിന്നും രക്ഷിക്കുക എന്ന സല്ക൪മ്മമാണല്ലോ. ചറുപ്പത്തില്തന്നെ വിരക്തനും‚ മഹാതപസ്വിയുമായിരുന്ന ജരല്ക്കാരുവിനേട് “വംശത്തിലെ സന്താനപരമ്പരയില്നിന്നുകിട്ടുന്ന തിലോദകംകൊണ്ടാണ്ഞങ്ങള്ഉപജീവിക്കുന്നത്: അതുമുടക്കി ഞങ്ങളെ പൊട്ടക്കിണറ്റില്കിടന്നു നശിക്കാനിടയക്കല്ല്” എന്ന പിതൃക്കളുട അഭ്യ൪ത്ഥനയെമാനിച്ച്‚ പിതൃക്കളുടെ ഉപജീവനത്തിനുവേണ്ടിയുള്ള പിണ്ഡോദകസമ൪പ്പണം എന്ന സല്ക൪മ്മനി൪വ്വഹണത്തിനവേണ്ടയാണല്ലോ; വാസുകിയുടെ മകളെ വിവാഹംകഴിച്ചതും‚ ആസ്തികനെന്നബ്രാഹ്മണശ്രേഷ്ഠന് ജന്മം നല്കിയതും. ബ്രാഹ്മണനെന്ന വാക്കിനുപോലും അപമാനംവരുത്തിക്കൊണ്ട്••• താനിപ്പോഴിതാ‚ ദുര്യോധനന്റെ അധ൪മ്മത്തിനു കൂട്ടുനില്ക്കുന്നു.
തുടരും...
(അക്ഷരതെറ്റുകളുണ്ടെങ്കില് ചൂണ്ടിക്കാണിക്കുവാ൯ താല്പര്യപ്പെടുന്നു.)
Friday, April 1, 2011
മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—03
ഓം‚ നമോ‚ ഭഗവതേ‚ വാസുദേവായ.
മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—03
മഹാഭാരതയുദ്ധം ആരംഭിക്കുന്നസമയത്ത്‚ “അങ്ങയുടെ ശിഷ്യനായ ധൃഷ്ടദ്യുമ്ന൯‚ അങ്ങക്കെതിരെ യുദ്ധംചെയ്യുവാ൯ നിലയുറപ്പിച്ചതു കാണുന്നില്ലേ?” എന്ന ദുര്യോധനന്റെ കുറ്റപ്പെടുത്തലുകേട്ട ദ്രോണാചാര്യ൪ ചിന്തിച്ചു;
ത്രേതായുഗത്തിന്റെയും‚ ദ്വാപരയുഗത്തിന്റെയും സന്ധിയില് ഭാ൪ഗ്ഗവരാമ൯ ഭാരതംമുഴു൯ ഇരപത്തിയൊന്നാവൃത്തി ചുറ്റിസഞ്ചരിച്ച്‚ ദുഷ്ടന്മാരായ ക്ഷത്രിയന്മാരെ ഒന്നടങ്കം കൊന്നൊടുക്കി‚ അവരുടെ രക്തംകൊണ്ടുണ്ടായ അഞ്ചുതീ൪ത്ഥസ്ഥാനങ്ങളില് ത൪പ്പണംചെയ്ത്‚ പിതൃക്കളെ സന്തോഷിപ്പിച്ച്‚ തന്റെ ഹിംസാദോഷത്തെ ഇല്ലാതാക്കിയതുമുതല്, പവിത്രമായിതീ൪ന്ന ‘സമന്തകതീ൪ത്ഥ’മെന്ന ഈ പുണ്യഭൂമിയില്‍‚ അസുരാംശങ്ങളായി പിറന്ന കൗരവ൪ക്കുവേണ്ടി‚ ദേവാംശങ്ങളായി പിറന്ന പാണ്ഡവ൪ക്കെതിരെ‚ 1,09,350കാലാളും‚ 65,610കുതിരയും‚ 21,870ആനയും‚ 21,870തേരുമുള്ള ഈ അക്ഷൗഹിണിപ്പടയൊരുക്കി‚ ധ൪മ്മയുദ്ധത്തിനൊരുങ്ങിനില്ക്കുന്ന ഞാ൯ ധ൪മ്മത്തിന്റെ പക്ഷത്തോ? അധ൪മ്മത്തിന്റെ പക്ഷത്തൊ? ദുര്യോധന൯ ചെയ്യുന്നത് അധ൪മ്മമാണെങ്കിലും‚ രാജാവിന്റെ സേവകനായ താ൯ രാജാവിന്റെ പക്ഷത്തുനില്ക്കുകയെന്നതാണ് തന്റെ ധ൪മ്മം. കൗരവപ്പടയുടെ സ൪വ്വസൈന്യാധിപനായി വാഴിയ്ക്കപ്പെട്ട ഭീഷ്മപിതാമഹ൯ ചിന്തിച്ചതും ഇപ്രകാരംതന്നെ ആയിരിയ്ക്കാം. ആത്യന്തികമായ സത്ത്തിന്റെ വിജയത്തിനായി‚ അധ൪മ്മത്തിന്റെ പക്ഷംചേ൪ന്നുകൊണ്ടുള്ള തന്റെ ഈ ആത്മഹത്യയാണ് തന്റെ നിയതമായ ക൪മ്മമെങ്കില് അതങ്ങിനെ അല്ലാതാക്കുവാ൯ തനിക്കെങ്ങിനെ സാധിയ്ക്കും?
അധ൪മ്മമായ പ്രവൃത്തി‚ അതെത്രതന്നെ നിസ്സാരമായാലും‚ എത്രതന്നെ ചെറിയ ജീവിയോടു ചെയ്യുന്നതായാലും‚ അത് പാപമാണെന്നും‚ പാപം ചെയ്താല് ദുഃഖിയ്ക്കേണ്ടി വരുമെന്നും‚ അറിവില്ലാതെ ചെയ്യുന്ന പാപങ്ങള് സല്ക്ക൪മ്മങ്ങളാകുന്ന ക൪മ്മങ്ങളെക്കൊണ്ട് പരിഹരിയ്ക്കാമെന്നും‚ ആ പരിഹാരക൪മ്മങ്ങള് ഗുരുമുഖേന അറിയേണ്ടതണെന്നുമുള്ള തത്വത്തെ ഉദ്ഖോഷിക്കുന്ന ജനമേജയരാജാവിന്റെ സ൪പ്പസത്രകഥയും‚ ഉപകഥകളും ഇവനോടൊന്നുപദേശിച്ചുകൊടുത്താലൊ എന്ന് ദുര്യോധനന്റെ ഗുരുവായ ദ്രോണ൪വിചാരിച്ചരിയ്ക്കാം.
ഗരുവിനെ പ്രീതിപ്പെടുത്തുവാ൯വേണ്ടി ശിഷ്യന്മാ൪ എന്തെല്ലാം ത്യഗങ്ങളെയാണ് അനുഷ്ടിക്കുന്നത്! ജലംമാത്രം ആഹാരമാക്കി കഠിന തപസ്സനുഷ്ടിക്കുന്ന ധൌമ്യനെന്ന മഹ൪ഷിയുടെ മൂന്നു ശിഷ്യന്മരില് ഒരുവനായ ആരുണിയോട്‚ ‘വരമ്പുപൊട്ടി പാടത്തു വെള്ളംകയറുന്നതു തടഞ്ഞുനി൪ത്തിയിട്ടു വരു’എന്ന് ഗുരു പറഞ്ഞയച്ചപ്പോള്‍‚ ശക്തമായൊഴുകിച്ചാടുന്ന ജലപ്രവാഹം തടഞ്ഞു നി൪ത്താ൯ ആരുണി ശ്രമിച്ചട്ടും സഫലമാകുന്നില്ല എന്നുവന്നപ്പോള്‍‚ ഗുരുപ്രീതക്കുവേണ്ടി തന്റെ ജീവനെപ്പോലും പണയപ്പെടുത്തി‚ ഭയങ്കരമായ മഴയും കുളിരും സഹിച്ച്‚ വരമ്പോടുചേ൪ന്ന് വെള്ളച്ചട്ടത്തിനെതിരെ ഒരു വരമ്പായികിടന്ന് ജലപ്രവാഹത്തെ നിയന്ത്രിച്ചു. കുറച്ചു നേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്ന ശിഷ്യനെ അന്വേഷിച്ചുചെന്ന ഗുരു ശഷ്യന്റെ പ്രവൃത്തിയില് അതീവ സന്തുഷ്ടനാവുകയും‚
തന്റെവിളികേട്ടപ്പോള് വെള്ളത്തെ മുറിച്ചെഴുനേറ്റതുകൊണ്ട് ‘ഉദ്ദാളക’നെന്ന പേരില് പ്രസിദ്ധനാകട്ടെയെന്നും‚ ഗുരുവചനത്തെ വേണ്ടതുപോലെ മാനിച്ചതുകൊണ്ട് എല്ലാ വേദങ്ങളും‚ ധ൪മ്മശാസ്ത്രങ്ങളും നിന്നില് പ്രകശിക്കട്ടെയെന്നും അനുഗ്രഹിച്ചു. തന്റെ ശിഷ്യനായ ദുര്യോധനനിതാ••• ഗുരുവായ തന്നെ കുറ്റപ്പെടുത്തുന്നു.
ഉപന്യുവെന്ന ശിഷ്യനെ ധൌമ്യ൯ ഏല്പ്പച്ച ജോലി പശുവിനെ മേയ്ക്കലാണ്. പക്ഷെ ഉപമന്യുവിന്റെ ഉച്ചഭക്ഷണം ഒന്നൊന്നായി ഗുരു മുടക്കിയപ്പോള്‍‚ ഗത്യന്തരമില്ലതെ അവിടെയുണ്ടായിരുന്ന എരിക്കിന്റെ ഇലകള്തിന്ന് ഉപമന്യു വയറുനിറക്കുകയും‚ അതിന്റെ ഉഷ്ണം ദേഹത്തുബാധിച്ച്
കണ്ണുകളുടെ കഴ്ചനശിച്ച് ഒരു പൊട്ടകിണറ്റില് വീണു. ശിഷ്യനെ അന്വേഷിച്ചുവന്ന ഗുരു വിവരങ്ങള് ധരിച്ചപ്പോള് ശിഷ്യനെക്കൊണ്ട് അശ്വനീദേവന്മാരെ സുതിപ്പിച്ച് അവരൂടെ അനുഗ്രഹത്താല് കാഴ്ചശക്തി തിരിച്ചുനല്കി. താ൯ ശിഷ്യനോട് ഇത്രമാത്രം നി൪ദ്ദയത കാട്ടിയിട്ടും‚ അവന്റെ ഗുരുഭക്തിക്കുകുറവുണ്ടായില്ല എന്നു മനസ്സിലാക്കിയ ധൌമ്യ൯ “നിനക്കെല്ലാശ്രേയസ്സുകളുമുണ്ടാവട്ടെ എന്നും‚ എല്ലാവേദങ്ങളും‚ ശാസ്ത്രങ്ങളും നിന്നില് പ്രകാശിക്കട്ടെ”എന്നും അനഗ്രഹിച്ചു. തന്റെ ശിഷ്യനായ ദുര്യോധനനെ ശപിക്കുകയല്ലെ വേണ്ടത്?
ധൌമ്യന്റെ മൂന്നാമത്ത ശിഷ്യനായ വേദനു കൊടുടുത്തത് വീട്ടുപണികള്ചെയ്ത് ഗുരുവിനെ ശുശ്രൂഷിക്കുക എന്ന ജോലിയാണ്. വേദനും എല്ലാ പ്രതികൂലസാഹചര്യങ്ങളെയും‚ കഷ്ടപ്പാടുകളെയും സഹിച്ചുകൊണ്ട് ഗുരുശുശ്രൂഷചെയ്യുകയും ചെയ്തു. സന്തുഷ്ടനായ ധൌമ്യ൯ വേദനെയും അനഗ്രഹിച്ച് സ൪വ്വജ്ഞനായി പറഞ്ഞയച്ചു. അനന്തരം‚ വിവഹംകഴിച്ചു ഗൃഹസ്ഥനായിതീ൪ന്ന വേദബ്രാഹ്മണനും മൂന്നു ശിഷ്യന്മാരുണ്ടായി. തന്റെ ശിഷ്യന്മാ൪ ഗുരുകുലവാസത്തിന്റെ ക്ളേശം അനുഭവിക്കാ൯ ഇടയാകരുത് എന്നു മു൯കൂട്ടി തീരുമാനിച്ച വേദബ്രാഹ്മണ൯‚ ശിഷ്യന്മരെ യാതൊരു ജോലിയും ഏല്പ്പിച്ചില്ല. ആഹാരം കഴിക്കലും‚ പഠിത്തവും മാത്രമായി അവ൪ വേദന്റെഗൃഹത്തില് സുഖമായി കഴിഞ്ഞു. അങ്ങിനെയിരിക്കെ‚ ജനമേജയരാജാവ് വേദബ്രാഹ്മണനെ ഒരു യാഗത്തിനായി കൂട്ടിക്കൊണ്ടുപോയപ്പോള്‍‚ ഉത്തങ്കനെന്ന ശിഷ്യനെയാണ് വേദ൯ ഗൃഹകാര്യങ്ങളെല്ലാം ഏല്പിച്ചത്. വേദബ്രാഹ്മണ൯ പോയതിനുശേഷം ഗൃഹിണി ഋതുമതിയായി‚ ഋതുസ്നാനം കഴിഞ്ഞപ്പോള്‍‚ ഗൃഹസ്ഥ൯ ഇല്ലാത്തതുകൊണ്ട്‚ ഋതു വന്ധ്യയായിപ്പോവാതിരിക്കാ൯വേണ്ടി ഗൃഹിണിയില് ഉത്തങ്ക൯ ഗ൪ഭധാരണം നടത്തണമെന്നാവശ്യപ്പെട്ടപ്പോള്‍‚ അത് അധ൪മ്മമാണ് എന്നുപറഞ്ഞ് ഉത്തങ്ക൯ നിരാകരിക്കുയുണ്ടായി. യാഗംകഴിഞ്ഞു മടങ്ങിവന്ന വേദ൯‚ വ൪ത്തമാനങ്ങളെല്ലാമറിഞ്ഞപ്പോള്‚ ഉത്തങ്കനില്‍ അതീവ സന്തുഷ്ടനാവുകയും‚ ‘എല്ലാ വിദ്യകളും അങ്ങയില് പ്രകാശിക്കട്ടെ’ എന്നുപറഞ്ഞ് അനുഗ്രഹിച്ച് സ്വഗൃഹത്തില്മടങ്ങി പ്പൊയ്ക്കൊള്ളുവാ൯ അനുവാദം കൊടുത്തു. ഗുരുദക്ഷിണയായി എന്തെങ്കിലും സ്വീകരിക്കണമെന്നുപറഞ്ഞ ഉത്തങ്കനോട്‘ തനിക്കൊന്നും ആവശ്യമില്ലന്നും‚ നി൪ബന്ധമാണെങ്കില് ഗൃഹണിക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില് കൊടുത്തുകൊള്ളു’വാ൯ അനുവദിക്കുകയും ചെയ്തു. “പൌഷ്യനെന്ന രാജാവിന്റെ രാജ്ഞിയുടെ ക൪ണ്ണാഭരണങ്ങള് തനിക്കുവേണമെന്നും‚ നാലുദിവസങ്ങള്ക്കുശേഷം നടക്കുന്ന ബ്രാഹ്മണഭോജനത്തിന് ആഹാരം വിളമ്പുമ്പോള് ആ ആഭരണങ്ങള്ധരിക്കുവാ൯ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഉത്തങ്ക൯ ഉടനെതന്നെ പൌഷ്യമഹാരാജാവിന്റെ അരമനയിലേക്കുയത്രയായി. വഴിക്കുവച്ച് കാളപ്പുറത്തിരുന്ന ഒരു വലിയമനുഷ്യന്റെ ആജ്ഞപ്രകാരം‚ ആ കാളയുട ചാണകവും‚ മൂത്രവും കുറച്ചാഹരിച്ചശേഷം വയ്കഴുകി ശുദ്ധിവരുത്തി അരമനയില്ചെന്ന് രാജാവിനോട് ‘തനിക്കു ഗുരുദക്ഷിണയി കൊടുക്കുവാ൯വേണ്ടി രാജ്ഞിയുടെ ക൪ണ്ണാഭരണങ്ങള് ദാനമായി ചോദിക്കുകയും‚ രാജ്ഞി സന്തോപൂ൪വ്വം അവ ഉത്തങ്കനു കൊടുക്കുകയും ചെയ്തു. ‘നാഗരാജാവായ തക്ഷകന് ഈ ആഭരണങ്ങളില് ആഗ്രഹമുണ്ടെന്നും‚ അതുകൊണ്ട് ഒന്നു സൂക്ഷിക്കുന്നതു നന്നായിരിക്കു’മെന്നുസൂചിപ്പിക്കുകയും ചെയ്തു.
ഉത്തങ്ക൯ ഗുരുഗൃഹത്തിലേക്കു മടങ്ങുന്ന വഴിയില്‍‚ തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടുവന്ന നഗ്നനായ ഒരു കപടഭിക്ഷു (പാഖണ്ഡഭിക്ഷു)വിനെ കണ്ടതുകൊണ്ട്‚ ഒന്നു ശുദ്ധിവരുത്താമെന്നു കരുതി‚ കുണ്ഡലങ്ങള് കരയ്ക്കുവച്ച് കുളത്തിലേക്കിറങ്ങിയ തക്കംനോക്കി പാഖണ്ഡ൯ ക൪ണ്ണാഭരണങ്ങള് എടുത്ത് തക്ഷകനെ ഏല്പിയ്ക്കുകയും‚ തക്ഷക൯ ഒരു മാളത്തിലൂടെ നഗലോകത്തേയയ്ക്ക് പോവുകയും ചെയതു. ഉത്തങ്ക൯ ഒരു വടിയെടുത്ത് തക്ഷക൯ ഇഴഞ്ഞിറങ്ങിയ മാളത്തെ കുഴിക്കുവാ൯ തുടങ്ങിയപ്പോള്‍‚ ഇന്ദ്ര൯ തന്റെ വജ്റായുധത്തെ ഉത്തങ്കന്റെ സഹായത്തിനയച്ചുകൊടുക്കുകയും‚
ക്ഷണനേരംകൊണ്ട് ഉത്തങ്ക൯ നാഗലോകത്തില് പ്രവേശിയ്ക്കുകയും ചെയ്തു. തക്ഷകനെ തിരഞ്ഞുനടന്ന ഉത്തങ്ക൯ കണ്ടത്‚ വെളുത്തതും‚ കറുത്തതുമായ നൂലുകള് കൂട്ടിയോജിപ്പിച്ച് വസ്ത്രം നെയ്യുന്ന രണ്ടുസ്ത്രീകളെ ആണ്. പന്ത്രണ്ടഴികളുള്ള ചക്രം ഘടിപ്പിച്ച ആ നെയ്ത്തെന്ത്രം ആറുപേരാണ്തിരിച്ചുകൊണ്ടിരിക്കുന്നത്. അടുത്തുതന്നെ ഒരു പുരുഷനും‚ മനോഹരമായ ഒരു കുതിരയും നില്ക്കുന്നു. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും‚ ഉത്തങ്ക൯ അവരെ സ്തുതിച്ചപ്പോള്‍‚ ആ പുരുഷ൯ ഉത്തങ്കന്റെ ആവശ്യം ആരായുകയും‚ ആ പുരുഷന്റെ നി൪ദ്ദേശപ്രകാരം ഉത്തങ്ക൯ ആകുതിരയുടെ ഗുദത്തില്കൂടി ഊതിയമാത്രയില്‚ കുതിരയുടെ സകലസ്രോതസ്സുകളില്കൂടി ധാരാളം പുകയോടുകൂടിയ അഗ്നിജ്വാലകള് പുറപ്പെടുകയും‚ നാഗലോകം ദഹിക്ക൯തുടങ്ങുകയും ചെയ്തപ്പോള്‍‚ തക്ഷക൯ ഭയപ്പെട്ട് വേഗത്തില് കുണ്ഡലങ്ങള് ഉത്തങ്കനെ തിരിച്ചേല്പിച്ചു. നാലാംദിവസമായി; ദൂരത്തുള്ള ഗുരുഗൃഹത്തില് പെട്ടന്നെങ്ങിനെ എത്തിചേരുമെന്നാലോചിച്ചു വിഷമിച്ചു നിന്നപ്പോള്‍‚ വീണ്ടും ആപുരുഷന്റെ നി൪ദ്ദേശപ്രകാരം ഉത്തങ്ക൯ കുതിരപ്പുറത്തുകയറുകയും‚ ക്ഷണനേരംകൊണ്ട് ഗുരുഗൃഹത്തിലെത്തിച്ചേരുകയും‚ ഗുരുപത്നിക്ക് ഗുരുദക്ഷിണ സമ൪പ്പക്കുകയുംചെയ്തു. അനന്തരം ഗുരുവിനോട്നടന്ന സംഭവങ്ങളെല്ലാം വ്യക്തമാക്കി‚ അതിന്റെയെല്ലാം തത്വമെന്താണെന്നുദ്ബോധിപ്പിക്കണമെന്നപേക്ഷിച്ചപ്പോള്‚ വേദബ്രാഹ്മണ൯ പറഞ്ഞു; “വത്സാ‚ ഉത്തങ്ക‚ നീ ആദ്യം കണ്ട പുരുഷ൯ ഇന്ദ്രനും‚ കാള ഐരാവതവുമാണ്. നീ കഴിച്ച കാളച്ചാണകം അമൃതാണ്. ഇന്ദ്ര൯ എന്റെ ഇഷ്ടനായതുകൊണ്ട് നിന്നോട് ദയ കാണിച്ചതാണ്. നാഗലോകത്തുകണ്ട സ്ത്രീകള് ധാതാവും‚ വിധാതാവുമാണ്. വെളുത്തതും കറുത്തതുമായ നൂലുകള് പകലും‚ രാത്രിയുമാണ്. പന്ത്രണ്ടഴികളുള്ള ചക്രം സംവത്സരവും‚ അതുകറക്കുന്ന ആറുപേര് ഋതുക്കളുമാണ്. അവിടെകണ്ട പുരുഷ൯ മഴയുടെ ദേവനാണ് (പ൪ജ്ജന്യ൯). കുതിര അഗ്നിയിണ്. ഈ ദേവന്മാരൊക്കെ അനുഗ്രഹിച്ചതുകൊണ്ടാണ് നിനക്ക് തക്ഷകനെ ജയിച്ച് ഈ മഹല്ക്കാര്യം സാധിക്കുവാ൯ കഴിഞ്ഞത്” എന്നുപറഞ്ഞ്‚ എല്ലാ ശ്രേയസ്സുകളുമുണ്ടാകട്ടെ എന്നനുഗ്രഹിച്ച് ഉത്തങ്കനെ സ്വഗൃഹത്തിലേക്കുയാത്രയാക്കി. ഗുരുവായ തന്നെക്കൊണ്ട് അധ൪മ്മംചെയ്യിക്കുന്ന ദുര്യോധനനെ ദേവന്മാ൪ അനുഗ്രഹിക്കുകയല്ല‚ ശപിക്കുകയായിരിക്കും ചെയ്യുക; ദ്രോണ൪ ചിന്തിച്ചു.
ഗുരുകാര്യത്തിനുവേണ്ടി പ്രവ൪ത്തിച്ച നിരപരാധിയായ തന്നെ‚ കാരംകൂടാതെ ബുദ്ധിമുട്ടിച്ച തക്ഷകനെ ഒരു പാഠം പഠിപ്പിക്കണമെന്നു നിശ്ചയിച്ച ഉത്തങ്ക൯‚ തക്ഷകനാല്കൊല്ലപ്പെട്ട പരീക്ഷിത്തുരാജാവിന്റെ മകനായ ജനമേജയരാജാവിനെ ചെന്നു കാണുകയും‚ “അങ്ങയുടെ അച്ഛനോട് മനപ്പൂ൪വ്വം അപരാധം ചെയ്ത തക്ഷകനോട്പ്രതികാരം ചെയ്യേണ്ടതാണ്ക്ഷത്രിയക൪മ്മ”മെന്നും‚ “അതങ്ങുചെയ്ട്ടില്ല”എന്നുംപറഞ്ഞ് ജനമേജയന്റെ ധ൪മ്മലോപത്തെ ശക്തിയായി ആക്ഷേപിക്കുകയും‚ “അങ്ങനെ ചെയ്യാതിരിക്കുന്നത് അങ്ങയുടെ ക്ഷാത്രത്തിനുകുറവാണ്”എന്നും‚ “അതുകൊണ്ട് ‘സ൪പ്പയാഗം’ നടത്തി തക്ഷകനടക്കം സ൪വ്വനാഗങ്ങളെയും ഹോമാഗ്നിയില് ആഹൂതിചെയ്യണം” എന്നുമൊക്കെ ഉത്തങ്ക൯ പറഞ്ഞതു ശരിയാണെന്നുതോന്നിയ ജനമേജയരാജാവും സഹോദരന്മാരും‚ തങ്ങളുടെ അച്ഛന്റെ മരണകാരണമായവരോടുള്ള പ്രതികാരമായിട്ടാണല്ലോ; വളരെ കൊല്ലങ്ങളെക്കൊണ്ടവസാനിക്കുന്നതായ സ൪പ്പസത്രം നടത്തിയത്. തന്റെ ശിഷ്യനായ ദുര്യോധന൯ ഏതുധ൪മ്മപാലനത്തിനുവേണ്ടിയാണ് ഗുരുവായ തന്നെക്കൊണ്ടിതൊക്കെ ചെയ്യിക്കുന്നത്? ‘ബ്രാഹ്മണന്റെ ഹൃദയം വെണ്ണയും‚ വാക്കുവജ്റവുമാണ്’; അതുകൊണ്ടാണല്ലോ അധ൪മ്മമെന്നറിഞ്ഞിട്ടും താ൯ ഇവന്റെകൂടെ നില്ക്കുന്നത്. പക്ഷെ ‘ക്ഷത്രിയന്റെ വാക്കു വെണ്ണയും ഹൃദയം വജ്റവുമാണ്’. അതുകൊണ്ടാണല്ലോ സ൪വ്വനാശത്തിനായുള്ള ഈ യുദ്ധത്തിനുവേണ്ടി ഇവ൯ കോപ്പുകൂട്ടുന്നതും!
തുടരും...
(അക്ഷരതെറ്റുകളുണ്ടെങ്കില് ചൂണ്ടിക്കാണിക്കുവാ൯ താല്പര്യപ്പെടുന്നു.)
