Ads 468x60px

Pages

Friday, November 18, 2011

Mahabharatha Yathra-09 (എന്റെ മഹാഭാരത യാത്ര - 09)


"പാണ്ഡവ സൈന്യത്തിലുള്ളതാം വീരവിരാട, ദ്രുപദ, യുയുധാന വീരരെ-
ക്കണ്ടിട്ടു ചിന്തയുണ്ടാകുന്നതുണ്ടവര്‍ തുല്യരാണര്‍ജ്ജുന-ഭീമരോടൊക്കുമേ!" (മലയാളഗീത: അ.01  സ്ലോ:04)

ദുര്യോധനന്റെ ഉത്ഘണ്ഡാകുലമായ വാക്കുകള്‍ കേട്ട ദ്രോണാചാര്യര്‍ ചിന്തയില്‍നിന്നും ഞെട്ടിയുണര്‍ന്നു.
വീരവിരാടന്‍, ദ്രുപദന്‍, യുയുധാനന്‍ തുടങ്ങിയ മഹാരാജാക്കന്മാര്‍ ഭീമാര്‍ജ്ജുനന്മാര്‍ക്കൊപ്പം ശക്തിയുള്ളവരാണെന്ന് ദുര്യോധനന്‍ വ്യാകുലപ്പെടാന്‍ തുടങ്ങിയപ്പോള്‍, തപനന്റെ മകളായ തപതിയുടെ രക്തം സിരകളിലൂടെ ഒഴുകുന്ന ഭീമാര്‍ജ്ജുനന്മാരുടെ ശക്തിയില്‍ ദുര്യോധനന്റെ ചിത്തം തപിക്കാന്‍ തുടങ്ങിയിരിക്കുന്നു  എന്ന് ദ്രോണാചാര്യാല്‍ തിരിച്ചറിഞ്ഞു. 
പാണ്ഡവരും കുന്തിയും ബകവധത്തിനുശേഷം വ്യാസഭഗവാന്റെ നിര്‍ദ്ദേശാനുസരണം ഏകച്ചക്രയില്‍നിന്നും പഞ്ചാലദേശത്തേക്കുള്ള യാത്രാമദ്ധ്യേ, അംഗാരപര്‍ണ്ണം എന്ന വനത്തില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍, രാത്രിയുടെ ആരംഭത്തില്‍, സന്ധ്യ രക്തമാകുന്ന; മനുഷ്യര്‍ക്ക്‌ യാത്ര നിഷേധിച്ചിരിക്കുന്ന; കാമചാരന്മാരായ 'യക്ഷ, രക്ഷോ,ഗന്ധര്‍വ്വന്മാര്‍ക്കവകാശപ്പെട്ട ആ എണ്‍പതുലവകാലത്ത്, ഗംഗാതീരത്തുവകച്ച്  പാണ്ഡവരെ ആക്രമിക്കുവാന്‍ വന്ന കുബേരന്റെ സഖാവായ അംഗാരപര്‍ണ്ണനെന്ന (ചിത്രരഥന്‍ ) ഗന്ധര്‍വനെ, താന്‍ നല്‍കിയ ആഗ്നേയാസ്ത്രംകൊണ്ട് തോല്പ്പിച്ചവനാണല്ലോ, തന്റെ ശിഷ്യനായ അര്‍ജ്ജുനന്‍. അംഗാരപര്‍ണ്ണന്റെ ഭാര്യയായ 'കുംഭീനസി' തന്റെ ഭര്‍ത്താവിനെ കൊല്ലരുതെന്നപേക്ഷിച്ചപ്പോള്‍; 'പോരില്‍ തോറ്റ്, പേരുകെട്ട് സ്ത്രീകള്‍ കാക്കുന്ന വീര്യമില്ലാത്ത വൈരിയെ വീരന്മാര്‍ കൊല്ലുവാന്‍ പാടില്ല' എന്ന യുധിഷ്ഠിരന്റെ ധര്‍മ്മവിചാരത്തെ മാനിച്ചു്, അര്‍ജ്ജുനന്‍ അംഗാരപര്‍ണ്ണന് പ്രാണദാനം നല്കി. 

അര്‍ജ്ജുനന്റെ അസ്ത്രാഗ്നിയാല്‍ തന്റെ 'ചിത്രരഥം' ദാഹിച്ച് താന്‍ 'ദഗ്ദ്ധരഥ'നായതുകൊണ്ട് ചിത്രരഥനെന്നുള്ള തന്റെ പേര് താന്‍ ഉപേക്ഷിച്ചിരിക്കുന്നുവെന്നും, തനിക്ക് പ്രാണദാനം നല്കിയ യോഗ്യമഹാപുരുഷന് താന്‍ തപസ്സുചെയ്തുസമ്പാദിച്ച(മനുവില്‍നിന്നുസോമനും, സോമാനിനിന്നുവിശ്വാവസുവും, വിശ്വാവസുവില്‍നിന്ന്  അംഗാരപര്‍ണ്ണനും)'ചാക്ഷുഷീ'മന്ത്രവിദ്യ ഉപദേശിച്ചുകൊടുക്കുകയും, ഒരിക്കലും ക്ഷീണിക്കാത്ത ആശ്വങ്ങളോടുകൂടിയ ദേവ-ഗന്ധര്‍വ്വവാഹനങ്ങള്‍ നൂറെണ്ണംവീതം ഓരോരുത്തര്‍ക്ക് നല്‍കുകയും ചെയ്തു.

'പകരം നല്‍കാതെ ഒന്നും താന്‍ സ്വീകരിക്കാറില്ല' എന്നുപറഞ്ഞ അര്‍ജ്ജുനന്‍, താന്‍ അര്‍ജ്ജുനനുനല്‍കിയ, ആ ഗന്ധര്‍വനെ കീഴടക്കുവാന്‍വേണ്ടി അര്‍ജ്ജുനന്‍ പ്രയോഗിച്ച അതെ ആഗ്നേയാസ്ത്രം തന്നെ അംഗാരപര്‍ണ്ണന് പകരമായി കൊടുത്തുവെങ്കിലും, അതിലും എത്രയോ ശ്രേയസ്ക്കരമായ, ദേവന്മാരെപ്പോലെ ആകാശസഞ്ചാരംപോലും നടത്തുവാന്‍ കഴിവുറ്റതായ ചാക്ഷുഷീവിദ്യഉള്‍പ്പടെ അനേകം കഴിവുകള്‍ ആര്‍ജ്ജിച്ച തന്റെ പ്രിയപ്പെട്ട ശിഷ്യനെയോര്‍ത്ത് ദുര്യോധനന്‍ വേവലാതിപ്പെടുന്നതുകണ്ടപ്പോള്‍ ദ്രോണാചാര്യര്‍ മനസ്സാലെ ഒന്ന് ഊറിച്ചിരിച്ചു. 

അംഗാരപര്‍ണ്ണന്‍ ഗന്ധര്‍വലോകത്തിലേക്ക് തിരിച്ചുപോകുമ്പോള്‍ തന്റെ അരുമ ശിഷ്യനെ 'താപത്യന്‍' എന്നാണല്ലോ അഭിസംബോധനചെയ്തത്! പാണ്ഡവര്‍ 'തപതീപുത്രവംശവര്‍ദ്ധന'രായത് എപ്രകാരമെന്നു ദ്രോണാചാര്യര്‍ തെല്ലിട ഓര്‍ത്തുപോയി.

സൂര്യദേവനായ വിവസ്വാന്റെ മകളും, സാവിത്രിയുടെ ഇളയ സഹോദരിയുമാണ്, സദാചാരനിരതയും, സാധുശീലയും, അതിസുന്ദരിയുമായ 'തപതി'. തന്റെ മകള്‍ക്ക് അനുയോജ്യനായ ഒരു വരനെ സൂര്യന്‍ തിരഞ്ഞുനടക്കുന്നകാലത്ത്, ചന്ദ്രതേജസ്സും, സൂര്യകാന്തിയുമായി ശോഭിച്ചിരുന്ന സംവരണന്‍ (ഋഷകന്റെ പുത്രന്‍), അര്‍ക്കനെ തപസ്സുചെയ്യുകയും, സംവരണന്‍തന്നെയാണ് തന്റെ മകള്‍ക്ക് അനുയോജ്യനായ വരന്‍ എന്ന് വിവസ്വാന്‍ മനസ്സില്‍ ഉറയ്ക്കുകയും ചെയ്തു. ഒരിക്കല്‍ ഒറ്റയ്ക്ക് വനത്തില്‍ നായാട്ടിനുപോയ സംവരനന്റെ കുതിര പെട്ടെന്ന് ചത്തുപോവുകയും, അങ്ങിനെ സംവരണന്‍ ഒറ്റയ്ക്ക് കാടിലൂടെ സഞ്ചരിക്കുമ്പോള്‍ തിങ്കള്‍പോലെ ശോഭിക്കുന്ന തപതിയെക്കണ്ട് അനുരക്തനാവുകയും, ഗാന്ധര്‍വ്വവിധിപ്രകാരം തന്റെ ഭാര്യയാകണമെന്ന് തപതിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്ത രാജാവിനോട് തപതി പറഞ്ഞു: "അല്ലയോ രാജാവേ; എന്നെ കണ്ടമാത്രയിത്തന്നെ അങ്ങയുടെ പ്രാണനെ ഞാന്‍ അപഹരിച്ചു എന്ന് അങ്ങ് പറഞ്ഞുവല്ലോ? അതേനിമിഷംതന്നെ അങ്ങ് എന്റെ പ്രാണനെയും അപഹരിച്ചിരിക്കുന്നു. ഞാന്‍ അങ്ങയില്‍ അനുരക്തയുമാണ്. പക്ഷെ, സൂര്യന്റെ   പുത്രിയും, സാവിത്രിയുടെ സഹോദരിയുമായ ഞാന്‍ എന്റെ ഈ ദേഹത്തിന്റെ നായികയല്ല. എന്റെ ദേഹത്തെ ഭരിക്കുന്നത് എന്റെ അച്ഛനാണ്. നമസ്കാരം, തപസ്സു്, വ്രതം എന്നിവകൊണ്ട് അച്ഛനെ ഉപാസിച്ചു് അച്ഛനോട് എന്നെ യാചിക്കുക". ഇപ്രകാരം പറഞ്ഞശേഷം അവള്‍ അവിടെനിന്നും അപ്രത്യക്ഷയായി. 

പിന്നീട് രാജാവിനെ തിരക്കി മന്ത്രിയും സൈന്യവും എത്തുകയും സംവരണന്‍ മന്തിയെ തന്റെ കൂടെ നിര്‍ത്തി സൈന്യത്തെ തിരിച്ചയച്ചതിനുശേഷം,  ഒരു പര്‍വതത്തില്‍ കയറിനിന്ന്, കൈകള്‍ മുകളിലേക്കുയര്‍ത്തി, വസിഷ്ഠനെ പുരോഹിതനായി സ്മരിച്ചുകൊണ്ട് സൂര്യസേവ ആരംഭിച്ചു. തപസ്സിന്റെ പന്ത്രണ്ടാം ദിവസം വസിഷ്ഠന്‍ അവിടെ എത്തുകയും, ധര്‍മ്മജ്ഞനായമുനി രാജാവിന്റെ നന്മയ്ക്കായി അംബരത്തില്‍ചെന്ന് സൂര്യനോട് തപതിയെ സംവരണനുവേടി യാചിക്കുകയും, നേരത്തെതന്നെ സംവരണനില്‍ സംത്രുപ്തനായിരുന്ന വിവസ്വാന്‍ തന്റെ മകളായ തപതിയെ സംവരണനുകൊടുക്കുവാനായി വസിഷ്ഠനെ ഏല്‍പ്പിക്കുകയും ചെയ്തു. അങ്ങിനെ സംവരണന്‍ തപസ്സിനാല്‍ സൂര്യനെ സന്തോഷിപ്പിച്ചതുമൂലം വസിഷ്ഠന്റെ കൃപയാല്‍ തപതിയെ ഭാര്യയായി നേടുകയും, രാജ്യം മന്ത്രിയെ എല്പ്പിച്ഛശേഷം പന്ത്രണ്ടുവര്‍ഷം ആ കാട്ടില്‍തന്നെ തപതിയുമൊത്തുക്രീഡിച്ചു കഴിച്ചുകൂട്ടുകൂട്ടി. ഈ കാലമത്രയും രാജ്യത്ത് മഴ പെയ്യാതിരിക്കുകയും, അതിന്റെ കാരണം മനസിലാക്കിയ വസിഷ്ഠന്‍ സഭാര്യനായ സംവരണനെ രാജധാനിയിലേക്ക് തിരിച്ചുകൊണ്ടുവരുകയും, ഇന്ദ്രന്‍ രാജ്യത്ത് മഴ വര്‍ഷിപ്പിക്കുകയും, പിന്നീട് പന്ത്രണ്ടുവര്‍ഷം സംവരണന്‍ യജ്ഞങ്ങള്‍ചെയ്ത്, തപതിയോടുകൂടി   രാജാവായി പ്രശോഭിക്കുകയും, ആ തപതിയില്‍ സംവരണാത്മജനായി, വിവസ്വാന്റെ പേരക്കിടാവായി 'കുരു' ജാതനായുകയും ചെയ്തു. ഇപ്രകാരം സൂര്യന്റെ ശോഭയോടുകൂടിയ താപത്യന്മാരായ പാണ്ഡവരെ തോല്പിക്കുവാന്‍ തന്റെ മുന്‍പില്‍നിന്നുവീമ്പിളക്കുന്ന ദുര്യോധനനു എപ്രകാരമാണ് സാധിക്കുക? ദ്രോണാചാര്യര്‍ ആശ്വസിച്ചു.

(തുടരും....)

Monday, August 22, 2011

Mahabharatha Yathra-08 (എന്റെ മഹാഭാരത യാത്ര - എട്ട്)


മലയാളഗീതയിലൂടെ ഒരു മഹാഭാരത യാത്ര – 08.
സുഗന്ധിയും സുന്ദരിയുമായ സത്യവതിയെന്ന മുക്കുവപ്പെണ്‍കൊടിയെ  തന്റെ അച്ഛന്റെ ഭാര്യയാക്കുവാന്‍ വേണ്ടി ദേവവൃതനെന്ന ഗംഗാദത്തന്‍  ബ്രഹ്മച്ചര്യാവൃതം സ്വീകരിച്ചു ഭീഷ്മരായില്ലായിരുന്നുവെങ്കില്‍ കുരുവംശത്തില്‍  ഒരു കുരുടന്‍ രാജാവ് ആവുകയില്ലയിരുന്നു. പക്ഷെ, ‘ആപവ’ന്റെ ശാപം അസ്ഥാനത്താവുക അസംഭവ്യം തന്നെ. അങ്ങിനെ അഷ്ടവസുക്കള്‍ മനുഷ്യരായി പിറക്കുവാനുണ്ടായ കാരണം ദ്രോണര്‍ അനുസ്മരിച്ചു.

ബ്രഹ്മാവിന്റെ കൊച്ചുമകനായ കശ്യപന്റെ അന്‍പതുഭാര്യമാരില്‍ (ദക്ഷന്റെ മക്കള്‍) ഒരുവളായ അദിതിക്കുജനിച്ച പന്ത്രണ്ടു ആദിത്ത്യന്മാരില്‍ ഒരുവനായ വരുണന്റെ പുത്രനായ ‘വസിഷ്ഠന്‍’ എന്ന് പ്രസിദ്ധനായ ‘ആപവാന്‍’ എന്ന മുനിക്ക് മേരുശൈലത്തിന്റെ താഴ്വരയില്‍ ഒരു ആശ്രമമുണ്ടായിരുന്നു. എല്ലാ ഋതുക്കളിലും മനോഹരമായ പുഷ്പങ്ങള്‍ വിരിയാറുള്ള ആ ആശ്രമപരിസരത്ത് ദക്ഷന്റെ കൊച്ചുമകളായ നന്ദിനി എന്ന പശുക്കുട്ടിയും താമസിച്ചിരുന്നു. കശ്യപനില്‍നിന്ന് പശുക്കളെ പ്രസവിച്ച വിശ്രുതയായ ‘സുരഭി’യുടെ മകളാണ് നന്ദിനി. കാമിക്കുന്നതൊക്കെ കറന്നെടുക്കുവാന്‍ കഴിവുള്ള നന്ദിനി (കാമധേനു), വസിഷ്ഠന്റെ ഹോമധേനു ആയിരുന്നു. ഒരിക്കല്‍ ‘പൃധു’ മുതലായ അഷ്ടവസുക്കള്‍  സകുടുംബം ഒരു ഉല്ലാസയാത്രാമദ്ധ്യെ വസിഷ്ഠന്റെ ആശ്രമപ്രദേസത്ത് എത്തിയപ്പോള്‍, ലക്ഷണമൊത്ത നന്ദിനിയെ കണ്ടു കൌതുകം തോന്നിയ തന്റെ ഭാര്യയോട് ‘ദ്യോവ്’ എന്ന വസു പറഞ്ഞു; ”നീലലോചനയായ  ഈ പശുവിന്റെ പാല്‍കുടിക്കുന്ന മനുഷ്യന്‍ യൌവനത്തോടുകൂടി പതിനായിരം വര്‍ഷം ജീവിക്കും”. ഇതുകേട്ട ദ്യോവിന്റെ ഭാര്യ മനുഷ്യലോകത്തുള്ള ‘ഉസിനര’ രാജാവിന്റെ മകളായ ‘ജിതവതി’എന്ന തന്റെ കൂട്ടുകാരിക്ക് സമ്മാനിക്കുവാനായി നന്ദിനിയെ കിടാവിനോടൊപ്പം പിടിച്ചുകൊടുക്കണമെന്നു ശഠിച്ചു. തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നതിനായി ധര്‍മ്മാധര്‍മ്മങ്ങളെ ചിന്തിക്കാതെ കാമാധേനുവിനെ അവര്‍ പിടിച്ചുകൊണ്ടുപോയി. വിവരം അറിഞ്ഞ വസിഷ്ഠന്‍, ‘അഷ്ടവസുക്കള്‍ എല്ലാവരും ഭൂമിയില്‍  മനുഷ്യരായി പിറക്കട്ടെ’ എന്ന് ശപിച്ചു. പിന്നീട് വസുക്കളുടെ അഭ്യര്‍ത്ഥനപ്രകാരം ‘ദ്യോവ്’ എന്ന വസു ഒഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ ശാപമോക്ഷം കിട്ടുമെന്നും, ആര്‍ക്കും മനുഷ്യ സന്താനങ്ങള്‍ ഉണ്ടാവുകയില്ലെന്നും, ഭാര്യാപ്രീണനത്തിനായി അധര്‍മ്മത്തെ ആച്ചരിച്ചവന്‍ മാത്രം അവിവാഹിതനും, ധര്‍മ്മിഷ്ടനുമായി അനേകകാലം മനുഷ്യനായി ഭൂമിയില്‍ ജീവിക്കുമെന്നും, അവന്‍ ശസ്ത്ര വിശാരദനും, അച്ഛന്റെ  ഇഷ്ടം ചെയ്യുന്നവനും ആയി ഭാവിക്കട്ടെ’ എന്ന് ശാപമോക്ഷവും കൊടുത്തു.

ഇപ്രകാരം അഷ്ടവസുക്കള്‍ ശാപവും പേറിനടക്കുമ്പോള്‍ ആണല്ലോ, ‘ഭൂമിയില്‍ മനുഷ്യസ്ത്രീയായി  പിറന്ന് ഭോഗസുഖങ്ങള്‍ അനുഭവിക്കുമാറാകട്ടെ’ എന്ന് ബ്രഹ്മാവിനാല്‍  ശപിക്കപ്പെട്ട ഗംഗാദേവിയെ കാണുന്നതും, ഒരു പരസ്പര സഹായം എന്ന നിലയില്‍ ജനിച്ച ഉടനെതന്നെ നദിയിലേക്കെറിഞ്ഞുകൊന്ന് അഷ്ടവസുക്കളില്‍  എഴുപേരെയും ഗംഗാദേവി ശാപമോചിതരാക്കുന്നതും, ദ്യോവ് എന്ന വസുവിന്റെ അംശാവതാരമായ ഭീഷ്മാചാര്യര്‍ , ഈ സംസാരദുഃഖം മുഴുവന്‍ ഒറ്റക്കനുഭവിക്കുവാന്‍വേണ്ടി അവശേഷിച്ചതും. സ്വച്ഛന്തമൃത്യുവായിരുന്നിട്ടുകൂടി തന്റെ ജീവിതം പെട്ടെന്ന് അവസാനിപ്പിക്കാതെ, ദുഷ്ടനായ ദുര്യോധനന്റെ സേനാപതിയായിത്തീര്‍ന്ന ഭീഷ്മാചാര്യരുടെ ദുര്യോഗത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ താന്‍ എത്രയോ ഭാഗ്യവാന്‍.!

അധര്‍മ്മം ആചരിക്കുന്നത് ദേവന്മാരായിരുന്നാല്‍പോലും അവര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെയാണല്ലോ ‘യമധര്‍മ്മ’നുപോലും ശൂദ്രയോനിയില്‍ ‘വിദുര’രായി ജനിച്ചു് അധര്‍മ്മികള്‍ക്കിടയിലൂടെ ധര്‍മ്മമുപദേശിച്ച് നടക്കേണ്ട ഗതികേട് സംഭവിച്ചതും. യമധര്‍മ്മദേവന്‍ ചെയ്ത തെറ്റ് എന്തായിരുന്നു?

സത്യസന്ധനും, ധര്‍മ്മജ്ഞനും, ബുദ്ധിമാനും, താപസനുമായ ‘മാണ്ഡവ്യന്‍’ എന്ന ബ്രാഹ്മണശ്രേഷ്ഠന്‍  കുട്ടിയായിരുന്നപ്പോള്‍ ചെറിയ തുമ്പികളെ പിടിച്ചു അതിന്റെ വാലില്‍ ഈഷികപ്പുല്ലുകള്‍ കോര്‍ത്തു കളിക്കുമായിരുന്നു. ആ കുറ്റത്തിന്റെ ശിക്ഷയായി യമധര്‍മ്മന്‍ അദ്ദേഹത്തിനുവിധിച്ച ശിക്ഷ ‘വര്‍ഷങ്ങളോളം ശൂലത്തില്‍ തറഞ്ഞുനില്‍ക്കുവാന്‍ ഇടയാകട്ടെ’ എന്നായിരുന്നു.

ഒരിക്കല്‍ തന്റെ ആശ്രമത്തിന്റെ മുറ്റത്തു നില്‍ക്കുന്ന മരച്ചുവട്ടിലിരുന്നു കൈകള്‍ മുകളിലേക്കുയര്‍ത്തി മൌനവൃതത്തോടെ മാണ്ഡവ്യന്‍ തപസ്സുചെയ്തുകൊണ്ടിരുന്നപ്പോള്‍ കുറെ കള്ളന്മാര്‍ തങ്ങളുടെ മോഷണദ്രവ്യങ്ങളെല്ലാം അദ്ദേഹത്തിന്‍റെ ആശ്രമത്തില്‍ ഒളിപ്പിക്കുകയും, അത് കണ്ടുപിടിച്ച രാജഭടന്മാര്‍ അദ്ദേഹമായിരിക്കും മോഷ്ടാക്കളുടെതലവന്‍ എന്ന് തെറ്റിദ്ധരിച്ച് രാജകല്പന അനുസരിച്ചു് അതിന്റെ ശിക്ഷയെന്നോണം തപസ്സിലായിരുന്ന മാണ്ഡവ്യനെ ഒരു ശൂലത്തില്‍ കുത്തിനിര്‍ത്തിയിട്ടു് തിരിച്ചുപോയി. പക്ഷെ തപസ്സിലായിരുന്ന മുനി സംഗതികളൊന്നും അറിയാതെ ആ ശൂലത്തില്‍ കുത്തിനിന്നുകൊണ്ടുതന്നെ വളരെക്കാലം വീണ്ടും തപസ്സുചെയ്യുകയും, മറ്റാര്‍ക്കും സാധിക്കാത്ത പുണ്യലോകങ്ങള്‍ സമ്പാദിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷവും ശൂലത്തില്‍ കുത്തിനിന്ന മുനി മരിച്ചില്ല എന്ന വാര്‍ത്തയറിഞ്ഞ രാജാവ് സ്ഥലത്തെത്തി തന്റെ തെറ്റിന് മാപ്പ് അപേക്ഷിക്കുകയും, അദ്ദേഹത്തെ ശൂലത്തില്‍നിന്നും മോചിപ്പിക്കുവാന്‍ 
തീരുമാനിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ തറച്ചുകയറിയിരുന്ന ശൂലത്തിന്റെ മുന ഊരിയെടുക്കുവാന്‍ സാധിച്ചില്ല. തന്മൂലം ശേഷകാലം അദ്ദേഹം തന്റെ ശരീരത്തിനുള്ളില്‍ തറച്ചിരിക്കുന്ന ശൂലത്തിന്റെ മുനയോടുകൂടി സഞ്ചരിക്കുകയും തന്മൂലം ‘അണിമാണ്ഡവ്യന്‍’ എന്ന പേരില്‍  പ്രസിദ്ധനായിത്തീരുകയും ചെയ്തു. 

പക്ഷെ മരണാനന്തരം തന്റെ ഈ ഗതികേടിനു കാരണം കുട്ടിയായിരുന്നപ്പോള്‍ താന്‍ അനുഷ്ടിച്ച അപരാധത്തിന്റെ ഫലമാണെന്നു യമധര്‍മ്മനില്‍നിന്നും തിരിച്ചറിഞ്ഞപ്പോള്‍ അണിമാണ്ഡവ്യന്‍ കുപിതനാവുകയും, അന്നുമുതല്‍ ലോകത്തിന്റെ ധര്‍മ്മപാലനത്തിനായി ‘ജനനംമുതല്‍ പതിനാലുവയസ്സുവരെ ബാലന്മാര്‍ക്ക് ധര്‍മ്മബോധം ഉണ്ടായിരിക്കുകയില്ല എന്നതുകൊണ്ട്, ബാലന്മാര്‍ പതിനലുവയസ്സുവരെ ചെയ്യുന്ന ഒരു പ്രവൃത്തിയും  പാപത്തിനുകാരണമാവുകയില്ല’ എന്ന മര്യാദ വയ്ക്കുകയും, താന്‍ ബാലനായിരുന്നപ്പോള്‍ ചെയ്ത അല്പകുറ്റത്തിന് അധികശിക്ഷ നല്‍കിയ യമധര്‍മ്മനെ ‘ശൂദ്രയോനിയില്‍ മനുഷ്യനായി പിറക്കട്ടെ എന്ന് ശപിക്കുകയും ചെയ്തു. അങ്ങിനെ സാക്ഷാല്‍ യമാധര്‍മ്മനിതാ; വിദുരരുടെരൂപത്തില്‍ ധര്‍മ്മപരിപാലനത്തിനായി മനുഷ്യനായി പിറന്നു അധര്‍മ്മികള്‍ക്കിടയിലൂടെ നട്ടംതിരിയുന്നു. അത്രയും ധര്‍മ്മസങ്കടം തനിക്ക് അനുഭവിക്കേണ്ടിവരുന്നില്ലല്ലോ എന്നോര്‍ത്ത് ദ്രോണര്‍  ആശ്വസിച്ചു.

തുടരും.

Saturday, July 9, 2011

Mahabharatha Yathra-07

ഓംനമോഭഗവതേവാസുദേവായ.

മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—07

മഹാഭാരതയുദ്ധം ആരംഭിക്കുന്നസമയത്ത്‚ “അങ്ങയുടെ ശിഷ്യനായ ധൃഷ്ടദ്യുമ്ന൯അങ്ങക്കെതിരെ യുദ്ധംചെയ്യുവാ൯ നിലയുറപ്പിച്ചതു കാണുന്നില്ലേ?” എന്ന ദുര്യോധനന്റെ കുറ്റപ്പെടുത്തലുകേട്ട ദ്രോണാചാര്യ൪, താന്‍ ഈ സംസാരദുഃഖത്തിലേക്ക് വഴുതിവീഴാനുള്ള കാരണങ്ങളെക്കുറിച്ച് അല്‍പ്പനേരം ചിന്തിച്ചു;

പണ്ട് ത്രേതായുഗത്തില്‍ഭാര്‍ഗ്ഗവരാമന്‍ ഇരുപത്തൊന്നുവട്ടം ക്ഷത്രിയന്മ്മാരെ കൊന്നൊടുക്കിയശേഷം തപസ്സിനായി മഹേന്ദ്രപര്‍വ്വതത്തിലേക്ക് പോയി. അപ്പോള്‍ ഭര്‍ത്താക്കള്‍മരിച്ച ക്ഷത്രിയസ്ത്രീകള്‍ കാമംകൊണ്ടല്ല; വംശം നിലനിര്‍ത്തുന്നതിനുവേണ്ടി ശ്രേഷ്ഠരായ ബ്രാഹ്മണരില്‍നിന്നും സന്താനോല്‍പ്പാദനം നടത്തുകയും ക്ഷത്രിയര്‍ വേഗത്തില്‍ വര്‍ദ്ധിക്കുകയും ചെയ്തു. അങ്ങിനെ അവര്‍ വീണ്ടും രാജ്യം ഭരിക്കുവാന്‍തുടങ്ങി. അന്ന് വേദംകൊണ്ട് കച്ചവടംനടത്തുന്നവര്‍ ഉണ്ടായിരുന്നില്ല. വൈശ്യയന്മാര്‍ പശുക്കളെ മേയ്ക്കുകയും, കൃഷി നടത്തുകയും ചെയ്യുമായിരുന്നു. പശുക്കളെക്കൊണ്ട് ഭാരം വലിപ്പിച്ചിരുന്നില്ല. കിടാങ്ങള്‍ പുല്ലുതിന്നറാകുന്നതുവരെ പശുക്കളെ കറന്നിരുന്നില്ല. ധര്‍മ്മംനോക്കിയെ കര്‍മ്മം ചെയ്തിരുന്നുള്ളു. പശുക്കളും, സ്ത്രീകളും കാലമെത്തുമ്പോള്‍ പ്രസവിച്ചിരുന്നു. മരങ്ങളും ചെടികളും കാലാകാലങ്ങളില്‍ പൂക്കുകയും; കായ്ക്കുകയും ചെയ്തിരുന്നു. പ്രകൃതി ക്ഷോഭിച്ചിരുന്നില്ല. കാലാവസ്ഥക്കെടുതികള്‍ ഉണ്ടായിരുന്നില്ല. ഇങ്ങനെ കൃതയുഗത്തില്‍ ഭൂമി സമൃദ്ധമായപ്പോള്‍, ദേവന്മാരോടുള്ള യുദ്ധത്തില്‍ തോറ്റുകൊണ്ടിരുന്ന അസുരന്മാര്‍, മനുഷ്യരുടെയിടയില്‍ ദൈവങ്ങളായി വിലസാമെന്നുകരുതി, ഭൂമിയില്‍ പലരൂപത്തില്‍ പിറക്കുവാന്‍തുടങ്ങി. ഇങ്ങനെ അസംഖ്യം അസുരന്മാര്‍ മനുഷ്യരായി പിറന്നതുമൂലം ധര്‍മത്തിനുകോട്ടം സംഭവിക്കുകയും, അധര്‍മ്മത്തിന് വൃദ്ധിയുണ്ടാവുകയും, തന്മൂലം ഭൂമിക്ക് ഭാരം കൂടുകയും ചെയ്തു. ഭൂമിയെ താങ്ങിനിര്‍ത്തിയിരുന്ന കൂര്‍മ്മം, ദിഗ്ഗജങ്ങള്‍, ശേഷന്‍ എന്നിവര്‍ക്ക് ഭൂമിയെ താങ്ങിനിര്‍ത്തുവാന്‍ ബുദ്ധിമുട്ടായിത്തീര്‍ന്നപ്പോള്‍; ദുഃഖിതയായ ഭൂമീദേവി വിശ്വസൃഷ്ടാവായ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു.

ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം, ശക്രന്‍തൊട്ടുള്ള ദേവകള്‍ ഭൂമിയില്‍ മനുഷ്യരായി പിറക്കുവാന്‍ തീരുമാനിച്ചു. അവര്‍ ശത്രുസംഹാരിയായി വൈകുണ്ഠത്തില്‍വാഴുന്ന നാരായണനോടൊപ്പം അവരവരുടെ അംശങ്ങളെക്കൊണ്ട് ഭൂമിയില്‍ മനുഷ്യരായി പിറന്നു.

ഗീതയില്‍ക്കൂടി ഭഗവാനും ഇതുതന്നെ പറഞ്ഞിട്ടുണ്ടല്ലൊ;

“ധര്‍മ്മത്തിനെപ്പെപ്പോള്‍കോട്ടം ഭവിക്കു-

ന്നധര്‍മ്മത്തിനൊക്കെയും വൃദ്ധിയുണ്ടായിടും;

അപ്പപ്പോഴൊക്കെയുമെന്നാത്മശക്തികൊ-

ണ്ടുത്ഭവിച്ചീടുന്നതുണ്ടുഞാന്‍ഭാരത.”

അങ്ങിനെ ഭൂഭാരം കുറയ്ക്കുന്നതിനായി മനുഷ്യനായി പിറന്ന ദേവഗുരുവായ ബൃഹസ്പതിയുടെ അംശമായ താനിപ്പോള്‍, ഒരു വിരോധാഭാസമെന്നപോലെ; ഭൂഭാരം വര്‍ദ്ധിപ്പിക്കുവാനായി മനുഷ്യനായിപിറന്ന സാക്ഷാല്‍ കലിയുടെ പൂര്‍ണ്ണാവതാരമായ ദുര്യോധനന്റെ ആജ്ഞാനുവര്‍ത്തിയായി ഭവിച്ചിരിക്കുന്നു.

ബ്രഹ്മാവിന്റെ ആറുമാനസപുത്രരില്‍ മൂത്തവനായ ‘മരീചി’യുടെ മകനായ കശ്യപന്‍,

ബ്രഹ്മാവിന്റെകയ്കളിലെ പെരുവിരല്‍ത്തുമ്പില്‍നിന്നും പിറന്ന ‘ദക്ഷ’ദമ്പതിമാരുടെ മകളായ ‘പ്രധാന’യില്‍ജനിച്ച പതിമൂന്ന് അപ്സരസ്സുകളില്‍ ഏറ്റവും സുന്ദരിയായ ‘മേനക’ക്ക്, ‘വിശ്വാമിത്ര’നില്‍നിന്നുപിറന്ന ‘ശകുന്തള’ക്കുപോലും എത്രയെത്ര പരീക്ഷണങ്ങളാണ് നേരിടേണ്ടിവന്നത്. പണ്ട് കണ്വാശ്രമാത്തില്‍ചെന്ന ഒരു മുനിയോട്, കണ്വമഹര്‍ഷി തന്റെ മകളായ ശകുന്തളയുടെ ജന്മചരിത്രം വിവരിച്ചുകൊടുത്തത് ദ്രോണര്‍ അയവിറക്കി.

കണ്വന്‍ പറഞ്ഞു;

“പണ്ട് വിശ്വാമിത്രന്റെ തപസ്സുമൂലം ഇന്ദ്രന്‍ തന്റെ സിംഹാസനം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ അപ്സരസ്സുകളില്‍ പ്രധാനിയായ മേനകയെ വിളിച്ച്, ‘ഭൂമിയില്‍പോയി വിശ്വാമിത്രന്റെ തപസ്സിളക്കി തന്നെ രക്ഷിക്കണ’മെന്ന്, ഇന്ദ്രന്‍ ആവശ്യപ്പെട്ടു.

അപ്പോള്‍ മേനക പറഞ്ഞു; ‘മഹാതപസ്വിയും, തേജസ്വിയും, ക്ഷിപ്രകോപിയുമായ വിശ്വാമിത്രന്റെ അടുത്തുപോകുവാന്‍പോലും ഞാന്‍ അശക്തയാണ്. മുമ്പേ ക്ഷത്രിയനായിരുന്നിട്ടും ബ്രാഹ്മണ്യം നനേടിയവനാണല്ലോ വിശ്വാമിത്രന്‍. മഹാമുനിയായ വസിഷ്ഠന്റെ മക്കളെ നശിപ്പിച്ചവനല്ലേ അദ്ദേഹം. സ്വന്തം പരിശുദ്ധിക്കുവേണ്ടി ‘കൌശികി’യെന്ന ആഴംകൂടിയ നദി ഉണ്ടാക്കിയവനല്ലേ ആ മഹര്‍ഷി? സ്വന്തം ഭാര്യയെ സഹായിച്ച ‘മാതംഗ’നെന്ന രാജര്‍ഷിയെ കേവലം ചണ്ഡാലനാക്കിയില്ലേ? പിന്നീട് ചണ്ഡാലനായമാതംഗന് അദ്ദേഹം പ്രീതിയോടെ യാഗം ചെയ്യിച്ചപ്പോള്‍, വിശ്വമിത്രനെപേടിച്ച് അങ്ങയും സോമാപാനത്തിനായി അദ്ദേഹത്തെ സമീപിച്ചില്ലേ? അല്ലയോ ദേവേന്ദ്ര; ക്രുദ്ധനായ അദ്ദേഹം ‘തിരുവോണം’തുടങ്ങിയ മറ്റൊരു നക്ഷത്രപദത്തെപ്പോലും സൃഷ്ടിച്ചില്ലേ? പിത്രുശാപാര്‍ത്തനായ ‘ത്രിശങ്കു’വിനുവേണ്ടി മറ്റൊരു സ്വര്‍ഗ്ഗംതന്നെ ഉണ്ടാക്കിക്കൊടുത്തില്ലേ? മുഖം അഗ്നിയും, കണ്ണുകള്‍ സൂര്യചന്ദ്രന്മാരും, നാവ് യമനുമായിട്ടുള്ള ആ വിശ്വാമിത്രനെ ഒന്ന് തൊടുവാന്‍പോലും ഞാന്‍ അശക്തയാണ്. എന്നിരിക്കിലും ഭവാന്‍ ആജ്ഞാപിച്ചാല്‍ ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്തേക്കുപോവുകതന്നെ ചെയ്യും. പക്ഷെ എന്നെ സഹായിക്കുവാന്‍വേണ്ടി അങ്ങ് മൂന്നുകാര്യങ്ങള്‍ചെയ്തുതരണം. ഞാന്‍ അവിടെചെന്നുനൃത്തംതുടങ്ങുമ്പോള്‍ കാറ്റിനെക്കൊണ്ട് എന്നെ വിവസ്ത്രയാക്കണം; കാമദേവനെ പുഷ്പശരവുമായി എന്റെ കൂടെ നിര്‍ത്തണം. ഞാന്‍ മുനിയെ മയക്കുന്നസമയത്ത് സൌരഭ്യവാഹിനിയായ മന്ദമാരുതനെ അവിടെ വീശിക്കണം.

അങ്ങിനെ മാരുതന്റെയും, കാമദേവന്റെയും സഹായത്തോടെ മേനക വിശ്വാമിത്ത്രന്റെ തപസ്സിളക്കുകയും, വിശ്വാമിത്രന് മേനകയില്‍ ഒരു പുത്രി ജനിക്കുകയും ചെയ്തു. മാലിനീനദിക്കരയില്‍ ആ കുഞ്ഞിനെ ഉപേക്ഷിച്ച് മേനക സ്വര്‍ഗ്ഗത്തിലേക്ക്‌ തിരിച്ചുപോയി. നദിയിലേക്ക് ജലത്തിനുവേണ്ടി പോയ ഞാന്‍, വിജനസ്ഥലത്ത് പക്ഷികളാല്‍(ശകുന്തങ്ങള്‍) പരിരക്ഷിക്കപ്പെട്ട ഇവളെ കാണുകയും എടുത്തുകൊണ്ടുവന്ന് വളര്‍ത്തുകയും ചെയ്തു. ധര്‍മ്മശാസ്ത്രപ്രകാരം ദേഹം ഉണ്ടാക്കുന്നവനും, പ്രാണന്‍കാക്കുന്നവനും, ചോറുകൊടുത്തുവളര്‍ത്തുന്നവനും ക്രമത്താല്‍ അച്ഛന്മാരാണ്. വിജനമായ കാട്ടില്‍ ശകുന്തങ്ങളാല്‍ കാത്തുരക്ഷിക്കയാല്‍ ഇവള്‍ക്ക് ഞാന്‍ ‘ശകുന്തള’ എന്ന് നാമകരണം ചെയ്തു.”

ദ്രോണര്‍ചിന്തിച്ചു; വിശ്വാമിത്രന്റെ പുത്രിയായിരുന്നിട്ടുകൂടി ശകുന്തള ജനിച്ചപ്പോള്‍തന്നെ അനാധയായില്ലേ. കണ്വന്‍ എടുത്തുവളര്‍ത്തിയെങ്കിലും, ഗാന്ധര്‍വ്വവിധിപ്രകാരം അവളെ വരിച്ച ദുഷ്യന്തമാഹാരാജാവിന്റെ കൊട്ടാരത്തില്‍ മകനെയുംകൊണ്ടുചെന്ന അവളെ രാജാവ് അപമാനിക്കുകയല്ലേ ചെയ്തത്? വിവാഹസമയത്ത് ‘ശകുന്തളയിലുണ്ടാകുന്ന പുത്രനെ യുവരാജാവാക്കാം’ എന്നാ ശപധത്തെപ്പോലും മറന്നുകൊണ്ട്, ‘ഞാന്‍നിന്നെ ഓര്‍ക്കുന്നുപോലുമില്ല’ എന്ന ദുഷ്യന്തന്റെ മറുപടികേട്ട ശകുന്തള കോപിച്ച് ദുഷ്യന്തനോടുനടത്തിയ ന്യായവാദങ്ങള്‍ ദ്രോണര്‍ ഓര്‍ത്തു.

ശകുന്തള ദുഷ്യന്തനോടുപറഞ്ഞു; “രാജാവേ; അങ്ങ് അറിഞ്ഞുകൊണ്ടുതന്നെ എന്തിനാണ് അസത്യം പറയുന്നത്? ദയവുചെയ്ത് ധര്‍മ്മത്തെ സാക്ഷിയാക്കി സത്യം പറയുക. ആത്മവഞ്ചകന്‍കള്ളനു തുല്യനാണ്. ഞാന്‍ ഏകയും, അബലയുമാണെന്ന് അങ്ങ് ധരിക്കരുത്. എന്റെ ഹൃദയത്തില്‍ അധിവസിക്കുന്ന പരാമാത്മാവ് നിന്റെ ഈ പാപം കാണുന്നുണ്ട്. സത്യമെന്തെന്ന് ദേവകളും കാണുന്നുണ്ട്. നിന്റെ ഹൃദയത്തിലിരിക്കുന്നവനും ആ സത്യം കാണുന്നുണ്ട്. ആദിത്യനും, ചന്ദ്രനും, സ്ഗ്നിയും, വായുവും, ആകാശവും, രാത്രിയും, പകലും, രണ്ട് സന്ധ്യകളും ധര്‍മ്മനും മനുഷ്യന്റെ എല്ലാ പ്രവൃത്തുകളും കാണുന്നുണ്ട്. ആ അന്തരാത്മാവ് സന്തുഷ്ടനായാല്‍ യമന്‍ അവന്റെ പാപം ഇല്ലാതാക്കും. അസത്യം പറയുന്നവന്റെ അന്തരാത്മാവ് എന്നും അസന്തുഷ്ടമായിരിക്കും. ആയതാല്‍ ദ്രോഹിയായ അവനു നരകമായിരിക്കും ലഭിക്കുക. ഞാന്‍സ്വയം വന്നുകേറിയവളല്ല. പതിവൃതയായ ഭാര്യയാണ്. നീ സത്യം ആച്ചരിക്കുന്നില്ലെങ്കില്‍ നിന്റെ ശിരസ്സ്‌ നൂറുകഖണ്ടമായി പൊട്ടിത്തെറിക്കും. ഭര്‍ത്താവ് ഭാര്യയില്‍ചേര്‍ന്നാല്‍ താന്‍തന്നെ പുത്രനായി വീണ്ടും ഭാര്യയില്‍ ജന്മമെടുക്കുന്നു. അതുകൊണ്ടാണല്ലോ ഭാര്യക്ക് ‘ജായാ’ എന്ന പേരുണ്ടായത്.

പുത്രരൂപീന ഭാര്യയില്‍ജനിക്കുന്നത് ഭര്‍ത്താവിന്റെ ആത്മാവുതന്നെയാണ്.

മുന്‍പേമരിച്ചുപോയ അവന്റെ പിത്രുക്കളാണ് മക്കളായി പിറക്കുന്നത്. ‘പും’ എന്നുപേരായ നരകത്തില്‍നിന്നും പിതൃക്കളെ ത്രാണനംചെയ്യുന്നതുകൊണ്ടാനല്ലോ ബ്രഹ്മാവ് സുതനെ ‘പുത്രനെന്നു’വിളിക്കുന്നത്. പുത്രനാലാണ് ഒരുവന് ശാശ്വതമായ ലോകം ലഭിക്കുന്നത്. പൌത്രന്റെ പുത്രനെക്കൊണ്ടും പ്രപിതാമഹന്മാര്‍ സന്തോഷിക്കുന്നു.

ഒരു പുരുഷന്റെ പകുതിയും ഭാര്യയാണ്. ഗൃഹസ്ഥനാകണമെന്നുണ്ടെങ്കില്‍ ഭാര്യ കൂടിയേതീരു. വിജനത്തില്‍ സുഖം ചൊല്ലുന്ന ഭാര്യ ഒരുവന്റെ സഖിയാകുന്നു. ധര്‍മ്മങ്ങളുപദേക്കുംമ്പോള്‍ അവള്‍ പിതാവാകുന്നു. ധര്‍മ്മകാര്യത്തില്‍ നീ സുഖിക്കുമ്പോള്‍ അവള്‍ അമ്മയാകുന്നു. യാത്രചെയ്യുമ്പോള്‍ കാട്ടില്‍പോലും ഭാര്യ ആശ്വാസമാകുന്നു. അതുകൊണ്ട് പുരുഷന്റെ ഗതി ഭാര്യയാണ്. മരിച്ച് നരകത്തില്‍വീഴുന്ന ഭര്‍ത്താവിനെ സതിയായ ഭാര്യ പിന്തുടര്‍ന്ന് അവനെ നരകത്തില്‍നിന്നും കരകയറ്റുന്നു. ഇപ്രകാരം ഇഹലോകത്തിലും, പരലോകത്തിലും ഭാര്യ കൂടെനില്‍ക്കുന്നവളായതുകൊണ്ടാണ് പുരുഷന്‍പാണീഗ്രഹണം ആഗ്രഹിക്കുന്നത്.

അവനവനെ അവനവന്‍തന്നെ ജനിപ്പിക്കുന്നതാണ് പുത്രന്‍ എന്നാണ് പുധജനം പറയുന്നത്. അതുകൊണ്ട് പുത്രന്റെ അമ്മയെ ബുദ്ധന്മാര്‍ സ്വന്തം അമ്മയെപ്പോലെയാണ് കാണുന്നത്. കണ്ണാടിയില്‍ സ്വന്തം മുഖം എന്നപോലെ, ഭാര്യയില്‍ സ്വന്തം പുത്രനെക്കണ്ട് അച്ഛന്‍ സ്വര്‍ഗ്ഗസുഖം അനുഭവിക്കുന്നു. ഒരു പുരുഷന്റെ എല്ലാ സന്തോഷത്തിനും കാരണക്കാരി ഭാര്യയാണ്. അതുകൊണ്ട് അവള്‍കുറച്ചുദേഷ്യം കാട്ടിയാല്‍പോലും പുരുഷന്‍ അവള്‍ക്ക് അപ്രിയം ചെയ്യരുത്. ആത്മോത്ഭവത്തിന് സനാതനമായ ക്ഷേത്രമാണ് സ്ത്രീ.

സ്വന്തം പുത്രന്‍ ഒടിവന്നുപുണരുന്നതിനെക്കാള്‍ ശ്രേഷ്ഠമായ മറ്റെന്തുസുഖമാണ് ഒരച്ചനുലഭിക്കേണ്ടത്? ഉറുമ്പുകള്‍പോലും അവയുടെ മുട്ടകള്‍ ഉടയാതെ സൂക്ഷിക്കുന്നു. ധര്‍മ്മജ്ഞനായ അങ്ങ് എന്തുകൊണ്ടാണ് പുത്രനെ സ്വീകരിക്കാത്തത്? ഇരുകാളികളില്ശ്രേഷ്ഠന്‍ ബ്രാഹ്മണനാണ്; നാല്‍ക്കാലികളില്‍പശു. മഹാന്മാരില്‍ ഗുരു. സ്പര്‍ശ്ശിക്കുന്നവരില്‍ശ്രേഷ്ഠന്‍ പുത്രനും. പുത്രന്റെ ജാതകര്‍മ്മസമയത്ത് വിപ്രന്മാര്‍ ചൊല്ലുന്ന മന്ത്രങ്ങള്‍കേട്ടിട്ടില്ലേ? ‘മകനെ, നീ എന്റെ അംഗത്തില്‍നിന്നും, ഹൃദയത്തില്‍നിന്നും, ജനിച്ചവനാണ്. പുത്രനായി ജനിച്ച നീ എന്റെ ആത്മാവുതന്നെയാണ്. എന്റെ ജീവനും, ദീര്‍ഘമായ സന്താനപരമ്പരയും നിനക്കധീനമാണ്. അതുകൊണ്ട് പുത്രാ!, നീ നൂറ്റാണ്ടുകാലം ജീവിച്ച് സുഖമായി വാഴുക.’

എന്റെ പൂര്‍വ്വജന്മത്തില്‍ ഞാന്‍ചെയ്ത അപരാധംകൊണ്ടായിരിക്കാം ജനിച്ച ഉടനെ ബന്ധുക്കള്‍ എന്നെ ഉപേക്ഷിക്കാന്‍ ഇടയായത്.

അല്ലയോ രാജാവേ; ഞാന്‍ ചില മഹത്-വാക്യങ്ങള്‍പറയാം. നീ ശ്രദ്ധിച്ചു കേള്‍ക്കണം. കണ്ണാടിയില്‍ സ്വന്തം രൂപം കാണുന്നതുവരെ വിരൂപിയും താന്‍ സുന്ദരനാണെന്നുവിചാരിക്കും. പക്ഷെ സുന്ദരന്മാര്‍ ആരെയും നിന്ദിക്കുകയില്ല. കൂര്‍ര്‍ഖന്മാര്‍ മറ്റുള്ളവര്‍പറയുന്നതിലെ തെറ്റായ കാര്യങ്ങള്‍മാത്രം സ്വീകരിക്കുന്നു. പന്നികള്‍ക്ക് മേദ്ധ്യമാണല്ലോ പഥ്യം. ഹംസം ജലത്തില്‍നിന്നുപാല്‍ വേര്‍തിരിച്ചെടുക്കുന്നതുപോലെ വിദ്വാന്മാര്‍ നല്ലതുമാത്രം സ്വീകരിക്കുന്നു. സജ്ജനങ്ങളെ ദുര്‍ജ്ജനങ്ങള്‍ ‘അതാ ഒരു ദുര്‍ജ്ജനം’ എന്നുവിളിച്ചധിക്ഷേപിക്കുന്നു. സത്യ:ധര്‍മ്മ വിരുദ്ധനെ അവിശ്വാസികള്‍പോലും വിഷസര്‍പ്പത്തെയെന്നപോലെ ഭയപ്പെടുന്നു.

അങ്ങക്കുതുല്യനായ മകനെ ജനിപ്പിച്ചിട്ട് വേണ്ടന്നുവച്ചാല്‍ ദേവകള്‍ അവന്റെ ശ്രീ നശിപ്പിക്കും കുളം നിലനില്‍ക്കുന്നത് പുത്രനിലൂടെയാണ്. മനു പറഞ്ഞിരിക്കുന്നതിന്‍പ്രകാരം പുത്രന്മാര്‍: സ്വപത്നിജന്‍, ലബ്ധന്‍, ക്രീതന്‍, വളര്‍ത്ത്തവന്‍,ഉപനീതന്‍, പരോത്പന്നന്‍ എന്നിങ്ങനെ ആറുവിധം ഉണ്ടല്ലോ. സ്വധര്‍മ്മപ്ലവരായ പുത്രന്മാര്‍ പിതൃക്കളെ നരകത്തില്‍നിന്നും കരകയറ്റുന്നു. ആയതുകൊണ്ട് നീ പുത്രനെ ത്യജിക്കരുതേ; അസത്യം പറയരുതേ. നൂറുകിണറുകളേക്കാള്‍ഭേദം ഒരു കുളമാണ്. നൂറുകുളത്തേക്കാള്‍ശ്രേഷ്ഠം ഒരു യാഗമാണ്. നൂറുയാഗത്തേക്കള്‍ശ്രേഷ്ഠം ഒരു പുത്രനാണ്. നൂര്പുത്രനെക്കാള്‍ശ്രേഷ്ഠം ഒരു സത്യമാണ്. ആയിരം ആശ്വമെധത്തെക്കാള്‍ഭാരം കൂടുതല്‍ ഒരു സത്യത്തിനാണ്. എല്ലാ വേദങ്ങളും ചൊല്ലുക; എല്ലാ തീര്‍ത്ഥങ്ങളും ആടുക; സത്യം പറയുക; ഇവ മൂന്നും തുല്യമാണ്. സത്യമാണ് പരമമായ ബ്രഹ്മം. അല്ലയോ; ദുഷ്യന്താ, ഇനിയും നീ സത്യം ആച്ചരിക്കുന്നില്ലങ്കില്‍ നീയുമായുള്ള ഈ സഹവാസം എനിക്ക് ആവശ്യമില്ല. നീ സ്വീകരിച്ചില്ല എങ്കിലും എന്റെ മകന്‍ ഉയര്‍ന്ന അദ്രികിരീടംചൂടി, ആഴിചൂടുന്ന ഈ ഊഴി പരിപാലിക്കും.”

ശകുന്തള ഇപ്രകാരം പറഞ്ഞ്, കോപിച്ച് മകനെയുംകൊണ്ടുപോകുവാന്‍ തുടങ്ങിയപ്പോള്‍ ആകാശത്തുനിന്നുണ്ടായ ആശരീരിവാക്ക്യങ്ങളും ദ്രോണാചാര്യര്‍ ഓര്‍ക്കുവാന്‍ ശ്രമിച്ചു.

“ ‘തോല്‍വട്ടിയില്‍നി’ക്ഷേപിക്കപ്പെട്ട വിത്ത്‌ വട്ടിയുടെതാവുകയില്ല. ഈ സ്ത്രീയില്‍ നിക്ഷേപിക്കപ്പെട്ട ബീജം പുരുഷന്റെതുതന്നെ! ആ പുരുഷന്‍ നീ തന്നെ. ഇവന്‍ദുഷ്യന്തന്റെ പുത്രന്‍തന്നെ. ഹേ; ദുഷ്യന്ത; നീ പുത്രനെ ഭരിക്കുക. ഭാര്യയെ മാനിക്കുക. നിന്റെ ബീജോത്ഭവനായ ഇവന്‍ നരകത്തില്‍നിന്നുനിന്നെ രക്ഷിക്കും. അതുകൊണ്ട് ശകുന്തളയിലുണ്ടായ ‘ദൌഷന്തിയെ’ നീ ഭരിച്ചാലും. ഞങ്ങള്‍പറയുകയാല്‍ നീ അവനെ ഭരിക്കുകമൂലം നിന്റെ മകന്‍ ‘ഭരതന്‍’ എന്നപേരില്‍ അറിയപ്പെടും.”

അശരീരികേട്ടയുടനെ, ‘താന്‍ സത്യം പറഞ്ഞാലും ലോകര്‍തന്റെപുത്രനെ അംഗീകരിക്കാന്‍ സാധ്യതയില്ല എന്നതുകൊണ്ട്, ദേവതകളെക്കൊണ്ടുപറയിക്കുവാന്‍വേണ്ടിയാണ് തന്‍ സത്യം പറയാതിരുന്നത്’ എന്നുപറഞ്ഞ് ദുഷ്യന്തനും തന്റെ ധര്‍മ്മനിഷ്ഠയെ സ്ഥാപിച്ചു.

അപ്സരസ്സായ മേനകയുടെയും വിശ്വാമിത്രന്റെയും കൊച്ചുമകനായ ഭരതന്റെ ഭരണത്തോടെ ‘ഭാരത’മെന്നുപേരുകേട്ട ഈ ഭൂമിയുടെ സര്‍വ്വനാശത്തിന്, ആ ഭാരതചക്രവര്‍ത്തിയുടെതന്നെ പരമ്പര കാരണക്കാരാകാതിരിക്കുന്നതിനായി ‘കൌരവരോടൊപ്പം പാണ്ടവരും ഈ രാജ്യത്തിതെ അവകാശികളാണെന്ന’ ഒരു അശരീരി; ദുര്യോധനന്‍ തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിലും ഒന്ന് മുഴങ്ങിക്കേട്ടിരുന്നുവെങ്കിലെന്ന് പാവം ദ്രോണാചാര്യര്‍ വെറുതെ ആഗ്രഹിച്ചുപോയി.

തുടരും...

(അക്ഷരതെറ്റുകളുണ്ടെങ്കില് ചൂണ്ടിക്കാണിക്കുവാ൯ താല്പര്യപ്പെടുന്നു.)

Thursday, May 5, 2011

Mahabharatha Yathra-06

Mahabharatha yathra-6

Monday, April 11, 2011

മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—05

ഓംനമോഭഗവതേവാസുദേവായ.
മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—05
മഹാഭാരതയുദ്ധം ആരംഭിക്കുന്നസമയത്ത്‚ “അങ്ങയുടെ ശിഷ്യനായ ധൃഷ്ടദ്യുമ്ന൯അങ്ങക്കെതിരെ യുദ്ധംചെയ്യുവാ൯ നിലയുറപ്പിച്ചതു കാണുന്നില്ലേ?” എന്ന ദുര്യോധനന്റെ കുറ്റപ്പെടുത്തലുകേട്ട ദ്രോണാചാര്യ൪ ചിന്തിച്ചു;
വിഭാവസുസുപ്രതീക൯ എന്ന സഹോദരന്മാരായ തപസ്വികള്‍പരസ്പരം ശപിച്ച് ആമയുംആനയുമായി ഗരുഡന്റെ ആഹാരമായിത്തീരുവാ൯ കാരണംപിത്രുസ്വത്തായ ധനം അനുജനായ സുപ്രതീകനു കൊടുക്കതെ ചേട്ട൯ കൈവശം വച്ചപ്പോഴുണ്ടായ വഴക്കുമൂലമാണല്ലോ? ഇവിടെ സംഭവിക്കുന്നതും ഏതാണ്ട് അങ്ങിനെതന്നെ.
അമ്മയായ വിനതയെ ദാസ്യത്തില്‍നിന്നു മോചിപ്പിക്കുവാ൯വേണ്ടിഅമ്മയുടെ ചേച്ചിയായ കദ്രുവിന്റെ ആവശ്യപ്രകാരംഅമൃത്കൊണ്ടുവരാനായി സ്വ൪ഗ്ഗത്തിലേക്കു പറന്ന ഗരുഡ൯ അച്ഛനായ കശ്യപമഹ൪ഷിയെ കണ്ടുമുട്ടിയപ്പോള്‍കഴിഞ്ഞ സംഭവങ്ങള്‍വിവരിച്ചുകൊടുത്തു. പാകമകുന്നതിനുമു൯പെതന്നെ അമ്മ ഒരുമുട്ട പൊട്ടിച്ചതുകൊണ്ട്തന്റെ സഹോദരനായ അരുണ൯ കാലുളില്ലാതെയാണ് പിറന്നതെന്നുംപാലാഴിഥനത്തിനുശേഷം അസുരന്മാരില്‍നിന്നും വീണ്ടെടുത്ത അമൃത് ദേവന്മാ൪ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ദേവവേഷത്തില്‍ വന്ന് അമൃതുഭക്ഷിച്ച ഒരസുരനെ ആദിത്യചന്ദ്രന്മാ൪ വിഷ്ണുവിനു കാട്ടിക്കൊടുത്തപ്പോള്‍വിഷ്ണുഭഗവാ൯ തൃചക്രംകൊണ്ട് ആ അസുരന്റെ കണ്ഠത്തെ മുറിച്ചെങ്കിലുംഅമൃതു ഭക്ഷിച്ചതുകൊണ്ട് മരിക്കാതെ ഉടലും തലയും രണ്ടു സത്വങ്ങളായിത്തീരുകയുംആ വൈരാഗ്യം വച്ച് സന്ദ൪ഭം കിട്ടുമ്പോളൊക്കെ ആ സത്വങ്ങള്‍ ആദിത്യചന്ദ്രന്മാരെ ഉപദ്രവിച്ചുകൊണ്ടിരുന്നത് ദേവന്മാ൪ കണ്ടില്ലെന്നുനടിച്ചപ്പോള്‍പല൪ക്കുംവേണ്ടി ചെയ്ത ഉപകാരം ഹേതുവായി തങ്ങള്ക്ക് ആപത്തുനേരിട്ടപ്പോള്‍ ആരും സഹായിക്കാ൯ വരാത്തതില്‍പ്രതിഷേധിച്ച്താ൯ ഇനി ആ൪ക്കും ഒരു ഉപകാരവും ചെയ്യുകയില്ല എന്നുതീരുമനിച്ച്ഉദയാസ്തമനങ്ങളുംശീതോഷ്ണസ്ഥിതിയും തെറ്റിച്ചപ്പോള്‍ബ്രഹ്മാവ് ആദിത്യനോട്ഗതിക്കുമാറ്റം വരുത്തരുതെന്നാജ്ഞാപിക്കുകയുംആയതിലേക്കായി ബ്രഹ്മാവ് അരുണനെ ആദിത്യന്റെ തേരാളിയായി നിയമിച്ചതും; പേരമ്മയായ കദ്രുഉചൈസ്രവസ്സെന്ന വെളുത്തകുതിരയുടെ വാലില്‍പേരമ്മയുടെ മക്കളായ നാഗങ്ങളെ ചുറ്റിക്കിടത്തിവെളുത്ത വാലു കറുത്തതാണെന്നു സ്ഥാപിച്ച്തന്റെ അമ്മയെ ദാസിയാക്കിയതും ആയ കഥകള്‍ കേള്‍പ്പിച്ചശേഷം‚ ‘തനിക്കു വിശക്കുന്നുവെന്നുപറഞ്ഞപ്പോള്‍; അമ്മ കാട്ടിത്തന്ന ദ്വീപിലെ രാക്ഷസരെയെല്ലാം ഭക്ഷിച്ചിട്ടും തന്റെ വിശപ്പു ശമിച്ചിട്ടില്ലെന്നുംവിശപ്പുമാറ്റാ൯ എന്തെങ്കിലും കാട്ടിത്തരണമെന്നും പിതാവായ കശ്യപനോടപേക്ഷിച്ചപ്പോള്‍, അടുത്തുള്ള കാട്ടുപൊയ്കയില്കിടന്നു വഴക്കടിച്ചുകൊണ്ടിരിക്കുന്നഭീമാകാരമായആമയുംആനയുമായി മാറിയ സഹോദരന്മാരെ ഭക്ഷിച്ചാല്‍ വിശപ്പുതീരുമെന്നുപറഞ്ഞനുഗ്രഹിച്ച് കശ്യപ൯ യാത്രയായി.
പ൪വ്വതാകാരങ്ങളായ ആമയെയുംആനയെയും രണ്ടുകാല്നഖങ്ങളിലയി കോ൪ത്തെടുത്ത്അതിനെ ഭക്ഷിക്കുവാനായി ഭക്ഷീന്ദ്ര൯ ചെന്നിരുന്ന പേരാലിന്റെ ശാഖ ഒടിഞ്ഞുപോവുകയുംആ വൃക്ഷശാഖയില്‍ തലകീഴോട്ടായി തൂങ്ങിക്കിടന്നു തപസ്സുചെയ്തിരുന്ന വാലഖില്യമഹ൪ഷിമാ൪ക്ക് അപകടം സംഭവിക്കാതിരിക്കുവാ൯ വേണ്ടിആ ശാഖ നിലത്തുവീഴുന്നതിനുമു൯പെതന്നെ ഗരുഡ൯ തന്റെ കൊക്കില്‍ ആ വൃക്ഷശാഖകൊത്തിയെടുത്ത് എന്തുചെയ്യണമെന്നറിയാതെ പറന്ന് ഹിമാലയത്തിനു വടക്കുഭാഗത്തുള്ള ഗന്ധമാദന പ൪വ്വതത്തിലെത്തിയപ്പോള്‍ വീണ്ടും അച്ഛനെ കാണുകയുംമകന്റെ പരിതാപകരമായ അവസ്ഥ കണ്ട കശ്യപ൯ ഗരുഡനെ അടുത്തുവിളിച്ച് ശാഖാസ്ഥിതന്മാരായ വാലഖില്യന്മാരെ നല്ലവാക്കുപറഞ്ഞ് പ്രസാദിപ്പിച്ച് തന്റെ മകനെ ഈ സാഹസത്തില്‍നിന്നു രക്ഷിക്കണമെന്നപേക്ഷിച്ചപ്പോള്‍ സന്തുഷ്ടരായ വാലഖില്യന്മാ൪ വൈതനേയന്റെ വായിലുള്ള ആ വൃക്ഷശാഖവിട്ടിങ്ങി ഹിമാലയത്തിലേക്കു പോവുകയുംഅനന്തരം ആ വൃക്ഷശിഖരത്തെ ജനവാസമില്ലാത്ത ഒരു കാട്ടിലേക്കെറിഞ്ഞശേഷം ഒരു പ൪വതശിഖരത്തിലിരുന്ന് ആനയെയുംആമയെയും ആഹരിച്ചു വയറുനിറച്ചുസന്തുഷ്ടനായി അമൃതാഹരണത്തിനായി സ്വ൪ഗ്ഗത്തിലേക്കുപുറപ്പെട്ടു.
ദേവലോകത്തെ ചക്രവ൪ത്തിയാണെങ്കിലുംഅംഗുഷ്ഠമാത്രശരീരന്മാരായ വാലഖില്യമഹ൪ഷിമാരുടെ വലിപ്പക്കുറവിനെ ഇന്ദ്ര൯ പരിഹസിച്ചതുകൊണ്ടാണല്ലൊഅവ൪ ഇന്ദ്രനെ ജയിക്കത്തക്ക ശക്തിയുംവീര്യവുമുള്ള മറ്റൊരിന്ദ്രനുണ്ടകുന്നതിനുവേണ്ടി യാഗം നടത്തിയതുംമറ്റൊരിന്ദ്രനുണ്ടാവുക അസാദ്ധ്യമാണെന്നതുകൊണ്ട്ആ യാഗം അവസാനിപ്പിക്കണമെന്നപേക്ഷിക്കുവാ൯ കശ്യപമഹ൪ഷിയെ ദേവന്മാ൪ നിയോഗിച്ചതുംവാലഖില്യന്മാരുടെ യാഗസങ്കല്പവും സഫലമാകണമെന്നുള്ളതുകൊണ്ട് ഇന്ദ്രനേക്കാള്‍ശക്തിയും വീര്യവുമുള്ള ഇന്ദ്ര൯ പക്ഷികളുടെ ഇന്ദ്രനാകട്ടെ എന്ന തീരുമാനത്തിലെത്തിച്ചേരുകയുംഅത്കശ്യപന്റെയുംവിനതയുടെയും മകനായി പിറക്കട്ടെ എന്നുമുള്ള ഉടമ്പടിപ്രകാരംവാലഖില്യന്മാ൪ യാഗത്തെ അവസാനിപ്പിക്കുകയും ചെയ്തു. അങ്ങിനെ ഇന്ദ്രനേക്കാള്‍ക്തിയും വീര്യവുമുള്ള പക്ഷീന്ദ്രനായ ഗരുഡ൯ അമൃതാപഹരണത്തിനായി ദേവലോകത്തേക്കടുത്തപ്പോള്‍സ്വ൪ഗ്ഗലോകത്ത് മേഘമില്ലാത്ത ഇടിവട്ടലുംരക്തമഴയും എന്നുവേണ്ട എല്ലാ ആപത്തിനെയും സൂചിപ്പിക്കുന്ന ദു൪ലക്ഷണങ്ങളൊക്കെയുമുണ്ടായപ്പോള്‍സാക്ഷാലിന്ദ്ര൯ പോലും ഭയംകൊണ്ടു വിറച്ചുപോയി. സ്വന്തം കഴിവില്‍ ഇന്ദ്ര൯ അഹങ്കരിച്ചതാണല്ലൊഇന്ദ്രനേക്കാള്ശക്തിയും വീര്യവുമുള്ള പക്ഷികളുടെ ഇന്ദ്രന്റെ ഉല്പ്പത്തിക്ക് ഹേതുവായിത്തീ൪ന്നത്. തന്റെ ശിഷ്യനായ ദുര്യോധനനിതാ••• രാജാവെന്ന അഹങ്കാരത്താല്‍ ഗുരുക്കളെയുംഭീഷ്മപിതാമഹനെത്തന്നെയുംഅധ൪മ്മത്തിന്റെ പക്ഷപാതിയാക്കുന്നു.
ദേവന്മാരെയുംഇന്ദ്രനെയും ജയിച്ച് പക്ഷീന്ദ്ര൯ അമൃതകുംഭം സൂക്ഷിച്ചിരുന്ന സ്ഥലത്തുകടന്ന്അതിനു ചുറ്റും കത്തിജ്വലിച്ചുകൊണ്ടിരുന്ന അഗ്നിയെ വായില്‍
 വെള്ളം നിറച്ചുവന്നുകെടുത്തിഅവിടെ കാവല്നിന്നിരുന്ന നാഗങ്ങളുടെ കണ്ണ് പൊടിപറത്തി അടപ്പിച്ച്നാലുപുറവും കറങ്ങിക്കൊണ്ടിരുന്ന എന്ത്രങ്ങളെ പക്ഷാഹതികൊണ്ടുഭേദിച്ച്അമൃതകുംഭവുംകൊണ്ടു പുറത്തുകടക്കുനതുകണ്ട ഇന്ദ്ര൯ വജ്രായുധത്തെ പക്ഷീന്ദ്രനുനേരെ പ്രയോഗിച്ചപ്പോള്‍അതിനെ തടയുവാനുള്ള ശക്തിയുണ്ടായിരുന്നിട്ടും തന്റെ കഴിവില്‍ അഹങ്കരിക്കാതെവജ്രായുധമുണ്ടാക്കുവാനുപയോഗിച്ച എല്ല് ഏതു മഹ൪ഷിയുടേതായിരുന്നുവോ; ആ മഹ൪ഷിയെയുംഇന്ദ്രന്റെ ത്രൈലോക്യചക്രവ൪ത്തിയെന്ന സ്ഥാനത്തെയും മാനിച്ച്തന്റെ ചിറകിന്റെ ചെറിയ ഒരംശം വജ്രായുധത്തിനായി സമ൪പ്പിച്ചു. ഇത്രയും വീര്യശാലിയായ ഒരാളോട്പിണങ്ങിയിരിക്കുന്നതു ബുദ്ധിയല്ലെന്നു തിരിച്ചറിഞ്ഞ ഇന്ദ്ര൯ ഗരുഡനോടു സഖ്യം ചെയ്തശേഷം എന്തുവരമാണ് താങ്കള്‍ക്ക് വേണ്ടതെന്നു ചോദിച്ചപ്പോളും‚ “വരങ്ങളൊക്കെ ദു൪ബലന്മാ൪ക്കുള്ളതാണ്എനിക്ക് എന്റെആവശ്യത്തിനുള്ള ബലമുണ്ടെങ്കിലും അങ്ങയെ ബഹുമാനിക്കുന്നതുകൊണ്ട് സ൪പ്പങ്ങള്‍ തനിക്കുഭോജ്യമായിത്തീരണംഎന്ന വരത്തെ വരിച്ചു. അനന്തരം അമൃതകുംഭംകൊണ്ടുപോകരുതേയെന്ന് ഇന്ദ്ര൯ യാചിച്ചപ്പോള്‍തനിക്ക് അമൃതൊന്നും ആവശ്യമില്ലെന്നുംതന്റെ അമ്മയെ ദാസ്യത്തില്‍നിന്നൊഴിവക്കാ൯വേണ്ടി പേരമ്മയെ ഒന്നു കബളിപ്പിക്ക൯ കൊണ്ടുപോവുകയാണെന്നുംതാ൯ ഈ അമൃകുംഭം വയ്ക്കുന്നിടത്തുനിന്ന് എടുത്തുകൊണ്ടപോകുന്നതിന് വിരോധമില്ലെന്നും ഗരുഡ൯ പറഞ്ഞപ്പോള്‍ ഇന്ദ്രനാശ്വാസമാവുകയുംഗരുഡന്റെ മാ൪ഗ്ഗത്തെ ഇന്ദ്ര൯ പി൯തുടരുകയും ചെയ്തു. വഴിക്കുവച്ച് ഗരുഡ൯ വിഷ്ണുഭഗവാനെ കാണുകയുംവിഷ്ണുവിന്റെ ധ്വജാവാസത്തെ (കൊടി അടയാളം) വരിച്ചശഷം‚ ‘ഭഗവ൯ തന്ന വരം താ൯ വരിച്ചുഇനി തന്നില്‍നിന്ന് ഭഗവാനും എന്തെങ്കിലും വരം വാങ്ങണമെന്ന് ഗരുഡ൯ ശഠിച്ചപ്പോള്‍ഗരുഡനോട്തന്റെ വാഹനമായിരിക്കുവ൯ ഭഗവാ൯ ആവശ്യപ്പെടുകയുംഅതുപ്രകാരം വൈനതേയ൯ വിഷ്ണുവിന്റെ വാഹനവുമായി. പിന്നീട്നാഗമാതാവായ കദ്രുവുംനാഗങ്ങളുമിരിക്കുന്ന ദ്വീപിലേക്ക് ചെന്ന ഗരുഡ൯ അമൃതകുംഭത്തെ ദ൪ഭപ്പുല്ലില്‍ വച്ചശേഷം‚ ‘താ൯ ഇതാ അമൃതത്തെ കൊണ്ടുവന്നു തന്നിരിയ്ക്കുന്നുവെന്നും‚ ‘അമ്മ വിനതയുടെ ദാസ്യം ഒഴിവായിരിക്കുന്നെന്നുംമംഗളസ്നാനംചെയ്ത് എല്ലാവരും അമൃതുകഴച്ചുകൊള്ളുഎന്നുംപറഞ്ഞ് അമ്മയേയുകൂട്ടി സ്വഗൃഹത്തിലക്കു പോയി. ആ തക്കംനോക്കി ഇന്ദ്ര൯ അമൃതകുംഭവും എടുത്ത് സ്വ൪ഗ്ഗത്തിലേക്കും പോയി. കുളികഴിഞ്ഞുവന്ന നാഗങ്ങള്‍ അമൃതകുംഭം കാണാതിരുന്നതുമൂലംകുംഭം വച്ചിരുന്ന പുല്ലിന്മേല്‍ കുറച്ചെങ്കിലും അമൃതു വീണിട്ടുണ്ടാകുമന്നുകരുതി ദ൪ഭപ്പുല്ലില്‍ നക്കുകയും തന്മൂലം നാവുമുറിഞ്ഞു രണ്ടായിത്തീരുകയുംഅമൃതസ്പ്പ൪ശ്ശഹോതുവായി ദ൪ഭ മേധ്യവസ്തുവായിത്തീരുകയും ചെയ്തു.
കദ്രുഅനുജത്തിയെ വഞ്ചനയിലൂടെ ദാസിയാക്കിയതുകൊണ്ട് അതേ നാണയത്തില്‍ത്തന്നെ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. തന്റെ ശിഷ്യനായ ദുര്യോധനന്റെ ദു൪ബുദ്ധിമൂലം തക്കതായ വിപരീതാനുഭവമായിരിക്കുമല്ലോഇവനും ലഭിക്കുക: ദ്രോണ൪ ചിന്തിച്ചുപോയി.
തുടരും...
(അക്ഷരതെറ്റുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുവാ൯ താല്പര്യപ്പെടുന്നു.)

Sunday, April 3, 2011

മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—04

ഓംനമോഭഗവതേവാസുദേവായ.

Download pdf

മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—04

മഹാഭാരതയുദ്ധം ആരംഭിക്കുന്നസമയത്ത്‚ “അങ്ങയുടെ ശിഷ്യനായ ധൃഷ്ടദ്യുമ്ന൯അങ്ങക്കെതിരെ യുദ്ധംചെയ്യുവാ൯ നിലയുറപ്പിച്ചതു കാണുന്നില്ലേ?” എന്ന ദുര്യോധനന്റെ കുറ്റപ്പെടുത്തലുകേട്ട ദ്രോണാചാര്യ൪ ചിന്തിച്ചു;

ഖഗമ൯ എന്ന സുഹൃത്തിന്റെ ശാപത്താല്വിഷമില്ലാത്ത സ൪പ്പമായിതീ൪ന്ന (ചേര) ‘സഹസ്രവാത്തെന്നു പേരായ ഒരു താപസ൯ഭാ൪ഗ്ഗവ വംശത്തിലെ നാലാം തലമുറക്കാരനായ തരുവിനെ കണ്ടുമുട്ടുകയുംത൯മൂലം ശാപമോചിതനായിത്തീരുകയും ചെയ്ത വേളയില്സ൪പ്പമായിരുന്ന തന്നെ തല്ലിക്കൊല്ലുവാനൊരുമ്പെട്ട തരുവിനോടു പറഞ്ഞ വാക്കുകള് ദ്രോണാചാര്യ൪ ഓ൪ത്തുപോയി. “എല്ലാ ജീവികള്ക്കുംബ്രാഹ്മണനു പ്രത്യേകിച്ചുംഅഹിംസയാണ് എല്ലാറ്റലുംവച്ച് ശ്രേഷ്ഠമായ ധ൪മ്മം. അതിനാല് ഒരു ജീവിയേയും ഹിംസിക്കരുത്. ജീവനെ രെക്ഷിക്കലാണ്ഹിംസിക്കല്ല ബ്രാഹ്മണന്റെ ധ൪മ്മം. ജനമേജയന്റെ സ൪പ്പയാഗത്തില് ധ൪മ്മനിരതനും വേദജ്ഞനുമായ ആസ്തികബ്രഹ്മണനാണല്ലോ സ൪പ്പങ്ങളെയൊക്കെ രക്ഷിച്ചത്.” തരുവിന് സ൪പ്പങ്ങളോട് വൈരാഗ്യമുണ്ടാകുവാ൯ തക്കതായ കാര്യങ്ങളും ഉണ്ടായിരുന്നല്ലോ. തരുവുമായി വിവാഹംനടത്തുവാ൯ തീരുമാനിച്ചിരുന്നസ്ഥുലകേശനെന്ന ഋഷിയുടെ വള൪ത്തുമകളുംവിശ്വാവസുവെന്ന ഗന്ധ൪വ്വരാജാവിന് മേനകയില് പിറന്നതുമായ പ്രമദ്വര എന്ന കന്യക സ൪പ്പവിഷമേറ്റു മരിച്ചപ്പോള്അവളുടെ പുന൪ജന്മത്തിനായി തന്റെ ആയുസ്സിന്റെ ഒരംശമാണല്ലോ തരു നഷ്ടമാക്കിയത്. അതുതന്നെയാണ് ഭ൪ഗ്ഗവവംശത്തിലെബ്രാഹ്മണരുടെ മഹത്വവും. ബ്രഹ്മസങ്കല്പത്താല്വരുണന്റെ യാഗശാലയിലെ അഗ്നികുണ്ഡത്തില്നിന്നു ജാതനായ ഭൃഗുമഹ൪ഷിയില്നിന്നാണല്ലോഭാ൪ഗ്ഗവവംശത്തിന്റെ തുടക്കം. ‘സ൪വ്വവും ഭക്ഷിക്കുന്നവനായിത്തീരട്ടെഎന്ന് അഗ്നിയെപോലും ശപിക്കുവാ൯പോന്ന ശക്തിയുള്ള ഭൃഗുമഹ൪ഷിയില്നിന്നാരംഭിച്ച ഭാ൪ഗ്ഗവവംശജനായ തരുവിതാ••• കേവലം ഒരു ചേരയുടെ ധ൪മ്മോപദേശത്തെ കേള്ക്കുകയുംഅനുസരിക്കുകയും ചെയ്യുന്നു.

അതുപോലെതന്നെജരല്കാരു എന്ന ബ്രാഹ്മണന്റെ പുത്രനായ ആസ്തികനാണല്ലോ; സ്വന്തം അമ്മയായ കദ്രുവിന്റെ ശാപത്താല്ജനമജയരാജാവിന്റെ സ൪പ്പയാഗാഗ്നിയില് വീണുമരിച്ചുകൊണ്ടിരുന്ന നാഗങ്ങളെ രക്ഷിച്ചത്. കദ്രുവിന്റെ സപത്നികുടിയായ (കശ്യപമഹ൪ഷിയുടെ ഭാര്യമാരായിന്നല്ലോദക്ഷപുത്രിമാരായ കദ്രുവിനത എന്ന സഹോദരിമാ൪) സഹോദരി വിനതയോട്ഉച്ചൈശ്രവസ്സെന്ന വെളുത്ത കുതിര (പാലാഴിമഥനംനടന്നപ്പോളുണ്ടായത്) യുടെ വാലുകറത്തതാണെന്ന നുണപറഞ്ഞ് വാതുവച്ച് തന്റെ അനുജത്തിയെ ദാസിയാക്കുവാ൯വേണ്ടിയുള്ള തന്ത്രം വിജയിപ്പിക്കുന്നതിനായിമക്കളായ നാഗങ്ങളോട് ആ കുതിരയുടെ വാലില്ചുറ്റിക്കിടന്ന് വെളുത്തവാല്കറുത്തതായി തോന്നിപ്പിക്കണം എന്നുപറഞ്ഞ അധ൪മ്മത്തിനു കൂട്ടുനില്ക്കാതിരുന്ന ധാ൪മ്മികളായ ഏതാനും നാഗങ്ങളെയാണല്ലോ; “ജനമേജയന്റെ യാഗാഗ്നിയില് വീണുമരിക്കാനിടയകട്ടെഎന്നുശപിച്ചത്. ജരല്കാരു എന്നബ്രാഹ്മണന്വാസുകിയുടെ മകളായ ജരല്കാരു എന്നുതന്നെ പേരായ ഭാര്യയില് ജനിച്ച ആസ്തികബ്രാഹ്മണ൯ നി൪വ്വഹിച്ചത്അധ൪മ്മത്തിനു കൂട്ടുനില്ക്കാത്തവരെ ആപത്തില്നിന്നും രക്ഷിക്കുക എന്ന സല്ക൪മ്മമാണല്ലോ. ചറുപ്പത്തില്തന്നെ വിരക്തനുംമഹാതപസ്വിയുമായിരുന്ന ജരല്ക്കാരുവിനേട് വംശത്തിലെ സന്താനപരമ്പരയില്നിന്നുകിട്ടുന്ന തിലോദകംകൊണ്ടാണ്ഞങ്ങള്ഉപജീവിക്കുന്നത്: അതുമുടക്കി ഞങ്ങളെ പൊട്ടക്കിണറ്റില്കിടന്നു നശിക്കാനിടയക്കല്ല്എന്ന പിതൃക്കളുട അഭ്യ൪ത്ഥനയെമാനിച്ച് പിതൃക്കളുടെ ഉപജീവനത്തിനുവേണ്ടിയുള്ള പിണ്ഡോദകസമ൪പ്പണം എന്ന സല്ക൪മ്മനി൪വ്വഹണത്തിനവേണ്ടയാണല്ലോ; വാസുകിയുടെ മകളെ വിവാഹംകഴിച്ചതുംആസ്തികനെന്നബ്രാഹ്മണശ്രേഷ്ഠന് ജന്മം നല്കിയതും. ബ്രാഹ്മണനെന്ന വാക്കിനുപോലും അപമാനംവരുത്തിക്കൊണ്ട്••• താനിപ്പോഴിതാ ദുര്യോധനന്റെ അധ൪മ്മത്തിനു കൂട്ടുനില്ക്കുന്നു.

തുടരും...

(അക്ഷരതെറ്റുകളുണ്ടെങ്കില് ചൂണ്ടിക്കാണിക്കുവാ൯ താല്പര്യപ്പെടുന്നു.)